കാഞ്ഞങ്ങാട്: പ്രതിരോധ പരിപാടി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഭാരത സര്‍ക്കാര്‍ നടപ്പിലാക്കുന്ന മിഷന്‍ ഇന്ദ്രധനുഷ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മാധ്യമശില്‍പശാല ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് ഡോ.എം.സി.വിമല്‍രാജ് ഉദ്ഘാടനം ചെയ്തു.
ശില്‍പശാലയില്‍ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഡോ.ടി.വി.പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. ലോകാരോഗ്യ സംഘടനയുടെ മംഗലാപുരം കണ്‍ട്രി ഓഫീസിലെ സര്‍വ്വലന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.എം.സതീഷ്ചന്ദ്ര, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.എ.മുരളീധര നല്ലൂരായ എന്നിവര്‍ മിഷന്‍ ഇന്ദ്രധനുഷ് കര്‍മ്മപദ്ധതിയെക്കുറിച്ച് ക്ലാസ്സെടുത്തു.
ജില്ലാ മാസ് മീഡിയാ ഓഫീസര്‍ എം.രാമചന്ദ്ര സ്വാഗതവും ടെക്‌നിക്കല്‍ അസിസ്റ്റന്റ് അബ്ദുള്‍ഖാദര്‍ നന്ദിയും പറഞ്ഞു.
മിഷന്‍ ഇന്ദ്രധനുസ് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 7ന് രാവിലെ 10 മണിക്ക് ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി.ശ്യാമളാദേവി നിര്‍വ്വഹിക്കും. ഏപ്രില്‍ 7, 8, 9, 10, 16, 17, 18 തീയ്യതികളിലും, മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ ഏഴ് മുതല്‍ 18 വരെയുള്ള ഏഴ് പ്രവര്‍ത്തിദിനങ്ങളിലും ജില്ലയിലെ രോഗപ്രതിരോധ പരിപാടിയില്‍ നിന്നും ഒഴിവാക്കപ്പെട്ട 2 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രത്യേക രോഗപ്രതിരോധ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
No comments:
Post a Comment