ബേക്കല്‍: പതിനേഴ് പെണ്‍കുട്ടികള്‍ക്ക് മംഗല്യ ഭാഗ്യം യാഥാര്‍ത്ഥ്യമാകുന്ന ബേക്കല്‍ ഹദ്ദാദ് നഗര്‍ ഗോള്‍ഡ്ഹില്‍ മഹര്‍ 2015 ന്റെ ഭാഗമായി നടന്നുവരുന്ന മതവിഞ്ജാന സദസ്സില്‍ ബുധനാഴ്ച രാത്രി 8 മണിക്ക് പ്രമുഖ വാഗ്മി ഹാഫിള് സിറാജുദ്ദീന്‍ അല്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും.
മാര്‍ച്ച് 28 മുതല്‍ നടന്നു വരുന്ന മത വിഞ്ജാന സദസ്സിലേക്ക് ആയിരങ്ങളാണ് എത്തികൊണ്ടിരിക്കുന്നത്.
ഏപ്രില്‍ 5 ഞായറാഴ്ച ഉച്ചയ്ക്കാണ് 17 പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം നടക്കുന്നത്.
അഞ്ച് പവന്‍ സ്വര്‍ണ്ണവും വസ്ത്രങ്ങളും ജീവിത മാര്‍ഗമായി ഓട്ടോ റിക്ഷയും നല്‍കുന്ന സമൂഹ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രമുഖ മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും ജനപ്രതിനിധികളും എത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

No comments:
Post a Comment