കാസര്‍കോട്:(www.malabarflash.com) മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ഡോ. എ.എ. അമീന്‍, സംസ്ഥാന കൗണ്‍സിലംഗം അബ്ദുല്ല ബാഫഖി തങ്ങള്‍ എന്നിവര്‍ മുസ്ലിംലീഗ് വിട്ട് ഐ.എന്‍.എല്ലില്‍ ചേര്‍ന്നതായി കാസര്‍കോട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാലുവര്‍ഷം മുമ്പ് ഐ.എന്‍.എല്‍ സംസ്ഥാന ട്രഷറര്‍ സ്ഥാനം ഉപേക്ഷിച്ച് ലീഗില്‍ ചേര്‍ന്നയാളാണ് കൊല്ലം സ്വദേശിയായ ഡോ. അമീന്‍. പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെ പ്രവര്‍ത്തിക്കുന്ന മുസ്ലിംലീഗിലേക്ക് പോകാനിടയായതില്‍ അതിയായി ദു:ഖിക്കുന്നുവെന്നും തെറ്റ് ചെയ്തതുപോലെ തോന്നുന്നുവെന്നും അമീന്‍ പറഞ്ഞു.
ഫാഷിസ്റ്റ് സര്‍ക്കാര്‍ ചെയ്യുന്നത് ന്യായീകരിക്കുന്ന രീതിയാണ് ലീഗിന്‍േറത്. രാജി തീരുമാനം നേതാക്കളെ ഫോണിലൂടെ അറിയിച്ചിട്ടുണ്ട്. രാജിക്കത്ത് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗിനെ ചിലര്‍ കുടുംബസ്വത്താക്കി മാറ്റിയെന്ന് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഭാര്യാ സഹോദരന്‍ കൂടിയായ അബ്ദുല്ല ബാഫഖി തങ്ങള്‍ ആരോപിച്ചു. തന്നെ സംസ്ഥാന കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തതായി പത്രങ്ങളില്‍ കണ്ടതല്ലാതെ നേരിട്ട് അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐ.എന്‍.എല്‍ ദേശീയ ഉന്നതാധികാര സമിതി യോഗം ചേരുന്ന സാഹചര്യത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇരുവരും കാസര്‍കോട്ടത്തെിയത്.
No comments:
Post a Comment