Latest News

ഒറവങ്കരയില്‍ ബൈത്തുറഹ്മക്ക് തറക്കല്ലിട്ടു

മേല്‍പറമ്പ്:[www.malabarflash.com] ചെമ്മനാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ഒറവങ്കരയില്‍ നിര്‍മ്മിക്കുന്ന ബൈത്തുറഹ്മക്ക് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു. 

പഞ്ചായത്തില്‍ മുസ്‌ലിംലീഗ് നിര്‍മ്മിക്കുന്ന നാലു വീടുകളുടെ പ്രഖ്യാപനവും തങ്ങള്‍ നടത്തി. ചടങ്ങില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍ സ്വാഗതം പറഞ്ഞു. ഒറവങ്കര ഖത്തീബ് അബ്ദുല്‍ അസീസ് മുസ്‌ല്യാര്‍ പ്രാര്‍ത്ഥന നടത്തി.

മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, മണ്ഡലം പ്രസിഡണ്ട് എം.എസ്. മുഹമ്മദ്കുഞ്ഞി, ജനറല്‍ സെക്രട്ടറി ഷാഫി ഹാജി കട്ടക്കാല്‍ പ്രസംഗിച്ചു. എം.എ. മുഹമ്മദ്കുഞ്ഞി, കല്ലട്ര അബ്ദുല്‍ ഖാദര്‍, കല്ലട്ര ഇബ്രാഹിം, കല്ലട്ര മുനീര്‍, മുനീര്‍ ബന്താട്, ഇഖ്ബാല്‍ കല്ലട്ര, അഹമ്മദ് ഒറവങ്കര, എം.എ.ഹമീദ്, എം.എ. ഷാഫി ഹാജി, എം.എ.സിറാര്‍ ഹാജി, ടി.ഡി. കബീര്‍, അന്‍വര്‍ കോളിയടുക്കം, നിസാര്‍ ഫാത്തിമ, സുല്‍ത്താന്‍ ഒറവങ്കര, കെ.എം. ബഷീര്‍, എന്‍.എ. മാഹിന്‍, റസാഖ് കല്ലട്ര, പി.ബി.അഷ്‌റഫ്, അബ്ദുല്‍ റഹ്മാന്‍ ഹാജി ഒറവങ്കര, ഇസ്മയില്‍ തെരുവത്ത്, നസീര്‍ ഒറവങ്കര, ടി.എ.അസീസ്, സമീര്‍ അഹമ്മദ്, അബൂബക്കര്‍ കാടങ്കോട്, ഹമീദ് സ്റ്റൈലോ, മജീദ് മഠത്തില്‍ സംബന്ധിച്ചു.

Keywords: Kasaragod News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.