Latest News

ത്വാഹിര്‍ തങ്ങള്‍ പ്രതിസന്ധിഘട്ടങ്ങളില്‍ ഊര്‍ജ്ജം പകര്‍ന്നനേതാവ്: എ പി മുഹമ്മദ് മുസ്‌ലിയാര്‍

പുത്തിഗെ: പ്രതിസന്ധി ഘട്ടങ്ങളില്‍ നേതാക്കള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് മുന്‍നിരയില്‍ നിന്ന പണ്ഡിതന്മാരില്‍ പ്രധാനിയാണ് സയ്യിദ് ത്വാഹിര്‍തങ്ങളെന്ന് സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ പറഞ്ഞു. സ്ഥാപന മേധാവി എന്നതിലപ്പുറം പ്രസ്ഥാന നായകനെന്ന നിലയില്‍ വിശാലമായ പ്രവര്‍ത്തന മണ്ഡലവും കാഴ്ചപ്പാടുമുള്ള നേതാവിയിരുന്ന തങ്ങളുടെ ജീവിതം പ്രബോധകര്‍ അനുകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഹിമ്മാത്ത് സ്ഥാപകന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 9ാമത് ഉറൂസ് മുബാറക്, മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷനില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. 

സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അദ്ധ്യക്ഷത വഹിച്ചു. 

2015 മെയ് 29,30,31 തീയ്യതികളില്‍ നടക്കുന്ന ഉറൂസ് മുബാറകിന്റെ വിപുലമായ നടത്തിപ്പിന് സ്വാഗത സംഘം രൂപീകരിച്ചു. സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ ആന്ത്രോത്ത്, സയ്യിദ് ഇബ്രാഹിമുല്‍ ഹാദി ചൂരി,സയ്യിദ് ഹംസ തങ്ങള്‍ ഉളിയത്തടുക്ക,ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍,മൊയ്തു സഅദി ചേരൂര്‍,സുലൈമാന്‍ കരിവെള്ളൂര്‍,അബ്ദുറഹ്മാന്‍ അഹ്‌സനി,അബ്ദുറഹീം സഖാഫി ചിപ്പാര്‍,ഹാജി അമീറലി ചൂരി,എം.അന്തുഞ്ഞി മൊഗര്‍,ഉമര്‍ സഖാഫി കര്‍ന്നൂര്‍,ബി.കെ മൊയ്തു ഹാജി,അബ്ബാസ് മൗലവി ചേരൂര്‍,അബ്ദുറഹ്മാന്‍ ദാരിമി ഗുണാജെ,സിദ്ധീഖ് സഖാഫി ആവള,അശ്രഫ് സഅദി ആരിക്കാടി,അബ്ദുറഹ്മാന്‍ ഹാജി റഹ്മാനിയ്യ,സി.എച്ച് പട്‌ള സി.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ഖാദര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതവും സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.