Latest News

ഖാസി നിയമനം; പൊയ്യത്തബയലില്‍ സംഘര്‍ഷം; 10 പേര്‍ക്ക് പരിക്ക്

മഞ്ചേശ്വരം: മജീര്‍പള്ള പൊയ്യത്തബയല്‍ പള്ളിയില്‍ ഖാസി നിയമനവുമായി ബന്ധപ്പെട്ട് സംഘട്ടനം. പത്തു പേര്‍ക്ക് പരിക്കേറ്റു. നീരോളിക്ക സ്വദേശി അബ്ദുല്‍ റഹ്മാന്‍ (44), തിമ്മങ്കൂറണ സ്വദേശികളായ ഉസ്മാന്‍ (49), മുഹമ്മദ് ഇസ്മായില്‍ (42), മജീര്‍പള്ള അബ്ദുല്‍ ലത്തീഫ്(45) എന്നിവരെ പരിക്കേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റൊരു വിഭാഗത്തില്‍പെട്ട പൊയ്യത്തബയല്‍ കോത്തക്കാറിലെ കെ.കെ അബ്ദുല്‍ റസാഖ് (29), സഹോദരന്‍ കെ.കെ സഫ്വാന്‍ (23), ഹാസനബയലിലെ കെ.കെ മുഹമ്മദ് ഹനീഫ് (28), പൊയ്യത്തബയല്‍ ബദിയാറിലെ മന്‍സൂര്‍ (23), പൊയ്യത്തബയല്‍ പാത്ര ഹൗസിലെ പി.കെ മുഹമ്മദ് ഹനീഫ് (34), മുടിഞ്ചയിലെ ഉമ്മര്‍ (33) എന്നിവരെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊയ്യത്തുബയര്‍ ജമാഅത്ത് ഖാസിയായി എം. ആലിക്കുഞ്ഞി മുസ്‌ല്യാരെ മാസങ്ങള്‍ക്ക് മുമ്പ് തന്നെ തിരഞ്ഞെടുത്തിരുന്നു. ഇതിനെതിരെ ചിലര്‍ വഖഫ് ബോര്‍ഡിനെ സമീപിച്ചിരുന്നു.
വെളളിയാഴ്ച ജുമുഅ നിസ്‌കാരം കഴിഞ്ഞ ഉടനെ ചിലര്‍ ഖാസിയെ നിയമിച്ചതിനെ ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
പളളിയിലുണ്ടായിരുന്ന ഭൂരിപക്ഷം ആളുകളും ഖാസിയെ അംഗീകരിക്കുന്നതായി അറിയിച്ചതോടെ വാക്ക് തര്‍ക്കമാകുകയും പളളിയില്‍ നിന്നും ഇറങ്ങിയ ഇരുവിഭാഗവും ഏററുമുട്ടുകയുമായിരുന്നു.


Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.