ചെറുവത്തൂര്‍:[www.malabarflash.com] കുന്നുമ്മല്‍ മഖാം ഉറൂസ് തുടങ്ങി. ജമാഅത്ത് പ്രസിഡണ്ട് എം.കെ. അബ്ദുല്‍ ഖാദര്‍ ഹാജി പതാക ഉയര്‍ത്തി. സ്വാഗതസംഘം ചെയര്‍മാന്‍ എം.കെ.എസ്. തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു.
എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടിന് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉപഹാരം നല്‍കി. ഉറൂസ് ദിവസങ്ങളില്‍ അമീര്‍ വയനാട്, നൗഫല്‍ ഹുദവി കൊടുവള്ളി, അസ്‌ലം ബാഖവി കൊല്ലം പ്രഭാഷണം നടത്തും. വെളളിയാഴ്ച അത്തിപ്പറ്റ മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ല്യാര്‍ ദുആ മജ്‌ലിസിന് നേതൃത്വം നല്‍കും. ഞായറാഴ്ച 4.30 ന് കൂട്ടപ്രാര്‍ത്ഥനക്കും സിയാറത്തിനും അബൂബക്കര്‍ സിദ്ദീഖ് ദാരിമി പടന്നോട്ട് നേതൃത്വം നല്‍കും.



No comments:
Post a Comment