Latest News

തീവണ്ടിക്കുനേരെ കല്ലേറ്; അധ്യാപകന് നെഞ്ചിന് പരിക്കേറ്റു

നീലേശ്വരം:[www.malabarflash.com] തീവണ്ടിക്കുനേരെയുണ്ടായ കല്ലേറില്‍ അധ്യാപകന് നെഞ്ചിന് പരിക്ക്. കൂക്കാനത്തെ ഒരു കോളേജിലെ ലക്ചററും നീലേശ്വരം മടിക്കൈ സ്വദേശിയുമായ മുണ്ടോട്ട് ഹൗസിലെ പി.രത്‌നാകരനാണ് (33) പരിക്കേറ്റത്. വൈകിട്ട് നാലിന് കോയമ്പത്തൂര്‍-മംഗലാപുരം പാസഞ്ചറില്‍ പഴയങ്ങാടിക്ക് സമീപത്താണ് കരിങ്കല്ലുകൊണ്ട് ഏറുകൊണ്ടത്. സൈഡ് സീറ്റില്‍ ഇരിക്കുകയായിരുന്നു.

കണ്ണൂര്‍ സര്‍വകലാശാലയുടെ എം.കോം പരീക്ഷയുടെ മൂല്യനിര്‍ണയം കഴിഞ്ഞ് കണ്ണപുരത്തുനിന്ന് നിലേശ്വരത്തേക്ക് മടങ്ങുകയായിരുന്നു രത്‌നാകരന്‍. പഴയങ്ങാടി കഴിഞ്ഞാണ് ഏറ് വന്നത്. നെഞ്ചിന്റെ ഇടതുവശത്ത് ക്ഷതം സംഭവിച്ചു. പയ്യന്നൂരിലെത്തി സ്റ്റേഷനില്‍ വിവരം അറിയിച്ചു. വേദന കലശലായതിനാല്‍ ആ വണ്ടിക്കുതന്നെ കയറി. ഇതിനിടയില്‍ ആര്‍.പി.എഫിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു.

നീലേശ്വരം എത്തിയപ്പോള്‍ വേദന അസഹ്യമായി. സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പരാതി നല്‍കി. സ്റ്റേഷന്‍ മാസ്റ്റര്‍ ഒര ജീവനക്കാരനെ കൂടെ അയച്ച് നീലേശ്വരം തേജസ്വിനി ആസ്പത്രിയില്‍ രത്‌നാകരനെ പ്രവേശിപ്പിച്ചു. എക്‌സറേയില്‍ നെഞ്ചിന് ക്ഷതം ഏറ്റതായി കണ്ടെത്തി.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.