Latest News

ഇടക്കാലാശ്വാസം അനുവദിക്കണം

മഞ്ചേശ്വരം:[www.malabarflash.com] പെന്‍ഷന്‍ പരിഷ്‌കരണം നീളുന്ന സാഹചര്യത്തില്‍ ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് മംഗലശേരി മാധവന്‍ ഉദ്ഘാടനം ചെയ്തു.

കെ സി എസ് നായര്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി പി കുഞ്ഞമ്പുനായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വി വി ബാലകൃഷ്ണന്‍ വരവ്- ചെലവ് കണക്കും അവതരിപ്പിച്ചു. കാന്‍ഫെഡ് അവാര്‍ഡ് ജേതാവ് പി നാരായണിയെ അനുമോദിച്ചു. ഇ പ്രഭാകര പൊതുവാള്‍ സംസാരിച്ചു. യു രവിചന്ദ്ര സ്വാഗതവും കെ സുകുമാരന്‍ നന്ദിയും പറഞ്ഞു. 

ഭാരവാഹികള്‍: കെ സി എസ് നായര്‍ (പ്രസിഡന്റ്), പി കെ മാധവന്‍ നായര്‍, ബി വി അഗ്ഗിത്തായ, യു രവീന്ദ്ര (വൈസ് പ്രസിഡന്റ്), പി കുഞ്ഞമ്പുനായര്‍ (സെക്രട്ടറി), ഇ പ്രഭാകര പൊതുവാള്‍, എം നാരായണന്‍, എം പി സരസ്വതിയമ്മ (ജോയിന്റ് സെക്രട്ടറി), വി വി ബാലകൃഷ്ണന്‍ (ട്രഷറര്‍).

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.