കോഴിക്കോട്:[www.malabarflash.com] മര്‍കസ് ഫാം പദ്ധതികളുടെ തുടക്കമെന്ന നിലയില്‍ കാര്‍ഷിക പരീക്ഷണ പദ്ധതിയായ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്ഘാടനവും മഴമറ കൃഷിയുടെ തുടക്കവും മര്‍കസ് ഡയറക്ടര്‍ ഡോ. എം.എ.എച്ച് അസ്ഹരിയുടെ നേതൃത്വത്തില്‍ നടന്നു.
കേരള ഫീഡ്‌സ് ഡയറക്ടറും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡൈ്വസറി ബോര്‍ഡ് മെമ്പറുമായ സലീം മടവൂര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. സര്‍ക്കാറിന്റെ കാര്‍ഷിക പദ്ധതികളെപ്പറ്റിയും മര്‍കസിന്റെ പ്രധാനപ്പെട്ട പങ്കാളിത്തവും കുന്ദമംഗലം കൃഷി ഓഫീസര്‍ ശ്രീ. സിദ്ധാര്‍ത്ഥന്‍ പ്രസംഗിച്ചു.
വിഷാംശമില്ലാത്ത പച്ചക്കറികളും ഭക്ഷണവിഭവങ്ങളും ഉല്‍പാദിപ്പിക്കുക, നീതിയുക്തമായ ഒരു കാര്‍ഷിക രീതി പ്രചരിപ്പിക്കുക എന്നീ മഹത്തായ ലക്ഷ്യത്തില്‍ മര്‍കസ് വളരെ വേഗത്തില്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ലത്വീഫ് സഖാഫി, ഉനൈസ് മുഹമ്മദ്, ഉബൈദ് സഖാഫി, റശീദ് പുന്നശ്ശേരി, ഉബൈദ് അലി തുടങ്ങിയവര്‍ സംബന്ധിച്ചു. മര്‍കസ് ഫാം ഓഫീസര്‍ മുഹമ്മദ് ബുസ്താനി സ്വാഗതവും മര്‍കസ് സെന്‍ട്രല്‍ കിച്ചന്‍ മാനേജര്‍ സഅദുദ്ദീന്‍ പന്നൂര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment