ജപ്പാനിലാണ് ഒരു ജോഡി മാങ്ങ മൂന്ന് ലക്ഷം യെന്നിന്(ഏകദേശം 1.5 ലക്ഷം രൂപ) ലേലത്തില്‍ വിറ്റു പോയത്. സീസണിലെ ആദ്യ മുന്തിയ ഇനം മാങ്ങകള്‍ എന്ന നിലയ്ക്ക് ഇവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. സൂര്യന്റെ മുട്ടയെന്ന് അര്‍ഥം വരുന്ന ടെയോ നോ ടമാഗോ എന്ന പേരിലറിയപ്പെടുന്ന മാങ്ങകളാണ് വിലയുടെ കാര്യത്തില്‍ ഞെട്ടിച്ചത്.[www.malabarflash.com]
ചില യോഗ്യതകള്‍ നേടിയ മാങ്ങകള്‍ക്കു മാത്രമേ സൂര്യന്റെ മുട്ടയെന്ന വിശേഷണം ലഭിക്കൂ. കടുത്ത മധുരവും 350 ഗ്രാമിലേറെ ഭാരവുമാണ് യോഗ്യതകളില്‍ പ്രധാനം. ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് റെക്കോഡ് തുകയ്ക്ക് ജപ്പാനില്‍ മുന്തിയ മാങ്ങകള്‍ ലേലം കൊള്ളുന്നത്.
ഫലവര്‍ഗ്ഗങ്ങള്‍ക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മുന്തിയ വിലയുള്ള രാജ്യമാണ് ജപ്പാന്‍. മൂന്ന് ഡോളര്‍ വരെ(ഏകദേശം 180 രൂപ) ഒരു ആപ്പിളിന് കൊടുക്കേണ്ടി വരുന്നത് ഇവിടെ അപൂര്‍വ്വമല്ല. ഈ വര്‍ഷത്തെ ആഡംബര ഫലമെന്ന വിശേഷണം മാങ്ങയ്ക്കല്ല മറിച്ച് സ്‌ട്രോബറിക്കാണ്. ഇവിടെ ഒരു സ്‌ട്രോബറിക്ക് 415 ഡോളര്‍ വരെ(ഏകദേശം 25000 രൂപ) വില ഉയര്‍ന്നിട്ടുണ്ട്.

ലേലത്തിലൂടെ ഏറ്റവും ഉയര്‍ന്ന തുക ലഭിച്ച ജാപ്പനീസ് റെക്കോഡ് ഈ മാങ്ങ ജോഡിക്കല്ല മറിച്ച് ഷമാമിനാണ്. 2008ല്‍ നടന്ന ലേലത്തില്‍ ഒരു ജോഡി ഷമാം 25000 ഡോളറിനാണ്(15 ലക്ഷം രൂപ) വിറ്റു പോയത്.
No comments:
Post a Comment