ബദിയഡുക്ക:(www.malabarflah.com) ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വെച്ച് ബസ് ക്ലീനര്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പെര്‍ള കാട്ടുകുകക്കെ സ്വദേശി രവി (35) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരനിലയില്‍ രവിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് ബദിയഡുക്ക മീത്തലെ ബസാറിലാണ് സംഭവം. മീത്തലെ ബസാറിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് രവിയും കുടുംബവും താമസം. മദ്യലഹരിയിലെത്തിയ രവി വീട്ടുകാരുമായി തര്‍ക്കിക്കുകയും മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തുകയുമായിരുന്നുവത്രെ.
നിലവിളികേട്ടെത്തിയ നാട്ടുകാരാണ് തീ അണച്ച് ആസ്പത്രിയിലെത്തിച്ചത്. കാട്ടുകുക്കെയിലെ രാമനായകിന്‍റെ മകനാണ്.
No comments:
Post a Comment