ആദൂര്‍: ആയിരങ്ങള്‍ക്ക് അന്നദാനം നല്‍കിയതോടെ പ്രസിദ്ധമായ ആദൂര്‍ മഖാം ഉറൂസ് നേര്‍ച്ചയ്ക്ക് തുടക്കമായി. സമാപന സമ്മേളനം പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ടി.വി.ആറ്റുതങ്ങള്‍, അസ്സയ്യദ് അബ്ദുല്ലായി അഹ്ദല്‍ കെ..കെ.കുഞ്ഞിക്കോയ തങ്ങള്‍, എ.കെ.അബ്ദുല്‍ ഖാദര്‍ ഹാജി, ഷാഹുല്‍ ഹമീദ് തങ്ങള്‍ അല്‍ മഷ്ഹൂര്‍, എ.കെ.ബഷീര്‍, കെ.ഷാഫി ഹാജി സംസാരിച്ചു.
എപ്രില്‍ രണ്ടിന് ആരംഭിച്ച പരിപാടി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ താജുദ്ദീന്‍ നിസാമി, മുഹമ്മദ് മദനി തങ്ങള്‍, മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ തരുവണ, അസ്സയ്യിദ് മുത്തു തങ്ങള്‍, അനസ് അല്‍ ഹാദി, ബെള്ളിപ്പാടി അബ്ദുല്ലമുസ്‌ലിയാര്‍, അബ്ദുല്‍ ജലീല്‍ ഫൈസി, അസ്സയ്യദ് അബ്ദുല്‍ ഖാദര്‍ അസ്സഖാഫ് ഉമ്പു തങ്ങള്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, സുബൈര്‍ ദാരിമി പൈക്ക, അസ്സയ്യദ് ബി.കെ.അലി പൂക്കുഞ്ഞി തങ്ങള്‍, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍, ഖാലിദ് ഉവൈസി, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍,ഫരീദ് റഹ്മാനി പ്രഭാഷണം നടത്തി.
Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment