പരപ്പനങ്ങാടി: മൊബൈല്‍ ഷോപ്പില്‍ നിന്നും രണ്ടായിരത്തോളം അശ്ലീല വീഡിയോ ക്ലിപ്പിങ് അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ മൊബൈല്‍ ഷോപ്പ് ഉടമ കറുപ്പന്‍തൊടി മുഹമ്മദ് അബ്ദുള്‍ റഷീദ്(32), കളത്തിങ്ങല്‍ ലബീബ് (21), നെട്ടുളപ്പറമ്പില്‍ മുഹമ്മദ് ആഷിര്‍ എന്നിവരെ പരപ്പനങ്ങാടി പോലീസ് അറസ്‌റ്റ് ചെയ്‌തു.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്‌ഡിലാണ് അശ്ലീല വീഡിയോകള്‍ ശേഖരിച്ചുവെച്ച കമ്പ്യൂട്ടറും, ഹാര്‍ഡ് ഡിസ്‌കും, എക്‌സ്റ്റേണല്‍ ഡിസ്‌കും പോലീസ് പിടിച്ചെടുത്തത്.
വിദ്യാര്‍ത്ഥികള്‍ക്ക് അശ്ലീല വീഡിയോ ചിത്രങ്ങള്‍ ഇവിടെ നിന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിക്കൊടുക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് റെയ്‌ഡ് നടത്തിയത്. തിങ്കളാഴ്‌ച ഉച്ചയോടെ നടത്തിയ് റെയ്‌ഡിലാണ് പ്രതികളെയും തൊണ്ടിമുതലും കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ക്കെതിരെ ഐ ടി ആക്ട് 67 എ, ഐ ടി സി 292 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

No comments:
Post a Comment