Latest News

സയ്യിദ് അബ്ബാസ് അലവി മാലികി അനുസ്മരണം; സയ്യിദ് ഹബീബ് അബൂബക്കര്‍ അല്‍ അദനി സംബന്ധിക്കും

കോഴിക്കോട്: [www.malabarflash.com] ലോക പ്രശസ്ത ആത്മീയ പണ്ഡിതനും പ്രബോധകനുമായ സയ്യിദ് ഹബീബ് അബൂബക്കര്‍ അല്‍ അദനി ബുധനാഴ്ച മര്‍കസില്‍. മര്‍കസ് സംഘടിപ്പിക്കുന്ന സയ്യിദ് അബ്ബാസ് അലവി മാലികി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് ഹബീബ് അബൂബക്കര്‍ കേരളത്തിലെത്തുന്നത്. 

ബുധനാഴ്ച വൈകീട്ട് ഏഴിന് മര്‍കസില്‍ നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. 

യമനിലെ വിവിധ വിദ്യാഭാസ പദ്ധതികള്‍ക്ക് തുടക്കമിട്ട ശൈഖ് അബൂബക്കര്‍ അല്‍ അദനി ആദ്യമായാണ് ഇന്ത്യയില്‍ എത്തുന്നത്. യമനില്‍ ആദ്യമായി സമന്വയ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമിട്ടത് ശൈഖ് അബൂബക്കറാണ്. ഇസ്്‌ലാമിക ചിന്താലോകത്തെ ഈ വിശ്രുത പണ്ഡിതന്റെ ആത്മീയ പ്രഭാഷണം മര്‍കസ് ആത്മീയ സമ്മേളനത്തെ വിത്യസ്തമാക്കും.
സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മലേഷ്യ, കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്‍, അഹമ്മദ്കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, സി.മുഹമ്മദ് ഫൈസി, ഡോ.എം.എ.എച്ച് അസ്ഹരി, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് സംബന്ധിക്കും. യമനില്‍ നിന്നുള്ള നിരവധി പണ്ഡിതന്മാരും ആത്മീയ സമ്മേളത്തില്‍ പങ്കെടുക്കും.

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.