Latest News

മഹര്‍ 2015 പടന്നക്കാട് ഓഫീസ് ഉദ്ഘാടനം ചെയ്തു

പടന്നക്കാട് :[www.malabarflash.com] മെഹബൂബെ മില്ലത്ത് ചരിടബില്‍ ട്രസ്റ്റിന്റെ കീഴില്‍ ആഗസ്റ്റ് മാസത്തില്‍ സംഘടിപ്പിക്കുന്ന സമൂഹ വിവാഹ വേദിയായ മഹര്‍ 2015 പടന്നക്കാട് സ്വാഗത സംഘം ഓഫീസ് ഐ എം സി സി യു എ ഇ സെക്രട്ടറി എം എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച ട്രസ്റ്റ് ചെയര്‍മാന്‍ പി സി ഇസ്മായില്‍ സാഹിബിന്റെ അധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റിന്റെ കീഴില്‍ ആാഗസ്റ്റില്‍ സംഘടിപ്പിക്കുന്ന നിര്ധന യുവതികളുടെ വിവാഹ വേദിയായ മഹര്‍ 2015 ന്റെ പ്രഖ്യാപനം പരിപാടിയില്‍ വെച്ച് നീലേശ്വരം ഖാസി ഇ കെ മഹമൂദ് മുസ്ലിയാര്‍ നിര്‍വഹിച്ചു.

രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്നു നാട്ടിലെ നിര്ധനരെ സഹായിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും കൈ കോര്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഇതിനു മുന്നിട്ടിറങ്ങിയ ട്രസ്റ്റ് പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിക്കുകയും തന്റെ പരിപൂര്‍ണ പിന്തുണ ഈ പരിപാടിക്ക് ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു.

പരിപാടിയിലേക്കുള്ള ആദ്യ ധന സഹായം ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരി കൂടിയായ സഈദ് അപ്പാട്ടില്ലതില്‍ നിന്ന് എം ഹമീദ് ഹാജി തെക്കേപ്പുറം ഏറ്റു വാങ്ങി.

പരിപാടിയില്‍ വിവിധ മത രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ ആശംസാ പ്രസംഗം നടത്തി. ഇ കെ കെ പടന്നക്കാട് സ്വാഗതവും മുഹമ്മദ് അഷ്‌കര്‍ അലി നന്ദിയും പറഞ്ഞു..
തുടര്‍ന്നു നടന്ന മത പ്രഭാഷണ വേദിയില്‍ പ്രശസ്ത വാഗ്മി ഹാമിദ് യാസീന്‍ ജൗഹരി ഖാദിസിയ കൊല്ലം പ്രഭാഷണം നടത്തി.

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.