Latest News

രാധികാ അപ്‌തെയുടെ പുതിയ നഗ്ന വീഡിയോ വൈറലാകുന്നു; രോഷത്തോടെ അനുരാഗ് കശ്യപ്

മുംബൈ: [www.malabarflash.com] ബോളിവുഡ് നടി രാധികാ ആപ്‌തെ നഗ്നവീഡിയോയുമായി ബന്ധപ്പെട്ട് വീണ്ടും വാര്‍ത്തകളില്‍ സ്ഥാനം നേടുന്നു. നേരത്തെ വ്യാജ വീഡിയോ പ്രചരണത്തിലാണ് നടി കുടുങ്ങിയതെങ്കില്‍ ഇത്തവണ ഒറിജിനല്‍ വീഡിയോ ആണ് ലീക്ക് ചെയ്യപ്പെട്ടത്.

സംവിധായകന്‍ അനുരാഗ് കശ്യപ് ചിത്രീകരിച്ച, നടി തന്റെ വസ്ത്രമുയര്‍ത്തി നഗ്നത പ്രദര്‍ശിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ ലീക്ക് ആയിട്ടുള്ളതെന്നാണ് വിവരം. ചിത്രത്തിന്റെ നിര്‍മ്മാണവേളയിലുടനീളം ഈ രംഗം ചോരാതിരിക്കാനുളള മുന്‍കരുതല്‍ എടുത്തിട്ടും അരുതാത്തത് സംഭവിച്ചതിന്റെ രോഷത്തിലാണ് ഇപ്പോള്‍ അനുരാഗ് കശ്യപ്.

അന്താരാഷ്ട്ര പ്രോജക്ടിന്റെ ഭാഗമാണ് ചിത്രം. വിവിധ രാജ്യങ്ങളില്‍ നിന്നുളള സംവിധായകരുടെ എട്ട് ചിത്രങ്ങള്‍ ചേര്‍ത്ത് മെഗാ ചിത്രമായി ആഗോളതലത്തില്‍ റിലീസ് ചെയ്യാനിരിക്കെയാണ് രാധിക ആപ്‌തെയുടെ നഗ്ന രംഗങ്ങള്‍ വാട്‌സ് ആപ്പ് വഴി ചോര്‍ന്നത്.

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള താരമാണ് 29 കാരി രാധിക ആപ്‌തെ. ‘ഹരം’ എന്ന മലയാള ചിത്രത്തിലാണ് രാധിക വേഷമിട്ടത്.

Keywords:National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.