Latest News

കളിക്കിടെ സഹകളിക്കാരനുമായി കൂട്ടിയിടിച്ച ക്രിക്കറ്റ്താരം മരിച്ചു

കൊല്‍ക്കത്ത:[www.malabarflash.com] കളിക്കിടെ സഹകളിക്കാരനുമായി കൂട്ടിയിടിച്ച പശ്ചിമ ബംഗാള്‍ മുന്‍ അണ്ടര്‍-19 ക്രിക്കറ്റ് ടീം നായകന്‍ അങ്കിത് കേസരി (20) മരിച്ചു. ഗുരുതരമായി പരിക്കേറ്റ അങ്കിത് കഴിഞ്ഞ മൂന്ന് ദിവസമായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ട് ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും രാത്രി ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റി. തിങ്കളാഴ്ച കാലത്താണ് മരിച്ചത്.

കൊല്‍ക്കത്തയിലെ ജാദവ്പുര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഗ്രൗണ്ടില്‍ ഈസ്റ്റ് ബംഗാളും ഭവാനിപൂര്‍ ക്ലബും തമ്മിലുള്ള സംസ്ഥാന നോക്കൗട്ട് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിനിടെയായിരുന്നു അപകടം. ടീമിലെ ആദ്യ ഇലവനില്‍ ഇല്ലാതിരുന്ന അങ്കിത് റെയില്‍വെയുടെ താരമായ അര്‍നബ് നന്ദിയുടെ പകരക്കാരനായി ഡീപ്പ് കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു. 44-ാം ഓവറില്‍ ഒരു ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ബൗളറായ സൗരവ് മണ്ടലുമായി കൂട്ടിയിടിച്ച് വീഴുകയായിരുന്നു അങ്കിത്. സൗരവിന്റെ കൈമുട്ട് അങ്കിതിന്റെ പിന്‍കഴുത്തിലും തലയിലും ഇടിക്കുകയായിരുന്നുവെ് സഹകളിക്കാര്‍ പറഞ്ഞു.. കൂട്ടിയിടിച്ച് ഉടനെ രക്തം ഛര്‍ദിച്ച് ബോധംകെട്ടു വീണ അങ്കിതിനെ ഉടനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

പത്തൊന്‍പതു വയസിന് താഴെയുള്ളവര്‍ക്കുവേണ്ടിയുള്ള കുച്ച് ബിഹാര്‍ ട്രോഫിയില്‍ പശ്ചിമബംഗാള്‍ ടീമിനെ നയിച്ച അങ്കിത് കേസരി 2014 ലെ അണ്ടര്‍-19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ 30 അംഗം സാധ്യതാപട്ടികയിലും ഇടം നേടിയിരുന്നു. സി.കെ.നായിഡു ടൂര്‍ണമെന്റില്‍ ബംഗാളിന്റെ അണ്ടര്‍-23 ടീമിനുവേണ്ടിയും കളിച്ചിട്ടുണ്ട് ഈ ബാറ്റ്‌സ്മാന്‍.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.