Latest News

പാടന്തറ മര്‍കസില്‍ 130 യുവതികള്‍ സുമംഗലികളായി

ഗൂഡല്ലൂര്‍: [www.malabarflash.com] തമിഴ്‌നാട്ടിലെ ആത്മീയ വിജ്ഞാനത്തിന്റെ സിരാകേന്ദ്രമായ പാടന്തറ മര്‍കസില്‍ നടന്ന സമൂഹ വിവാഹം പ്രൗഢമായി. ഇന്ത്യയില്‍ തന്നെ മുസ്‌ലിം സമുദായത്തിലെ 130 പെണ്‍കുട്ടികളുടെ ഒന്നിച്ചുള്ള ആദ്യ വിവാഹം കൂടിയാണിത്. ഇത്തരമൊരു സംരഭത്തിന് പാടന്തറ മര്‍കസും, ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാരും വേദിയൊരുക്കിയത് ശ്രദ്ധേയമായി.

ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാരുടെ ദര്‍സ് ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സുല്‍ത്താനുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. 


കേരളത്തിലെയും, തമിഴ്‌നാട്ടിലെയും നിര്‍ധനരായ കുടുംബങ്ങളിലെ 130 യുവതികളാണ് സുമംഗലികളായത്. ഇതില്‍ മൂന്ന് പേര്‍ സഹോദര സമുദായത്തിലെ അംഗങ്ങളാണ്. വിവാഹത്തിന് പെണ്‍കുട്ടികള്‍ക്ക് നല്‍കിയത് അഞ്ച് പവന്‍ സ്വര്‍ണവും, 25,000 രൂപയുമാണ്. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹ വസ്ത്രമായി പര്‍ദ്ദയും, അമുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പട്ടുസാരിയും നല്‍കി. വരന്മാര്‍ക്കും വസ്ത്രം നല്‍കി. 

കഴിഞ്ഞ വര്‍ഷം 20ാം വാര്‍ഷികം ആഘോഷിച്ചപ്പോഴും 57 പെണ്‍കുട്ടികളുടെ വിവാഹം നടത്തിയിരുന്നു. പരിപാടിയില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങള്‍, സയ്യിദ് കരുവമ്പുലം തങ്ങള്‍, ഹബീബ് കോയ തങ്ങള്‍, ശൈഖുനാ അലി കുഞ്ഞി ഉസ്താദ്, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, എന്‍ അലി മുസ്‌ലിയാര്‍ കുമരംപത്തൂര്‍, ഹസന്‍ മുസ്‌ലിയാര്‍ വയനാട്, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, താഴപ്ര ഉസ്താദ്, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, ഡോ. അബ്ദുല്‍ഹകീം അസ്ഹരി, അബ്ദുര്‍റസാഖ് സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഇ കെ ഹുസൈന്‍ മുസ്‌ലിയാര്‍, പകര മുഹമ്മദ് അഹ്‌സനി, അലവി സഖാഫി കൊളത്തൂര്‍, ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍, കെ പി മുഹമ്മദ് ഹാജി, സയ്യിദ് അലി അക്ബര്‍ സഖാഫി, സി കെ കെ മദനി, സി ഹംസ ഹാജി, മജീദ് ഹാജി, എ എം ഹബീബുള്ള, തമിഴ്‌നാട് എഫ് ഡി യൂത്ത് വിംഗ് സെക്രട്ടറി വിഷ്ണു പ്രഭു, മുന്‍ മന്ത്രി എ മില്ലര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.