കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലാ യിരുന്ന സ്‌കൂള്‍ അധ്യാപിക മരിച്ചു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം ഫിസിക്‌സ് അധ്യാപിക ടി. മിനി (44) യാണ് മരിച്ചത്. തളിപ്പറമ്പ് സ്വദേശിനിയാണ്.
അസുഖത്തെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു. എറണാകുളം അമൃത ആസ്പത്രിയിലായിരുന്നു മരണം. മൃതദേഹം വെളളിയാഴ്ച രാവിലെ വിദ്യാനഗറിലെ താമസസ്ഥലത്തെത്തിച്ചു. ഉച്ചയോടെ ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം തുടര്‍ന്ന് തളിപ്പറമ്പിലെ വീട്ടിലേക്ക് കൊണ്ടുപോയി.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ ബാങ്ക് മാനേജര്‍ രമേശനാണ് ഭര്‍ത്താവ്. വിദ്യാര്‍ത്ഥിനികളായ അനുശ്രീ, രൂപ എന്നിവര്‍ മക്കളാണ്.
No comments:
Post a Comment