ബംഗളൂരു: [www.malabarflash.com] കണ്ണിന്‍െറ അവസ്ഥ മോശമായതിനെ തുടര്‍ന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ ബംഗളൂരുവിലെ അഗര്‍വാള്‍ കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് നിലവില്‍ ചികിത്സ നടത്തിക്കൊണ്ടിരുന്ന സഹായ ഹോളിസ്റ്റിക് ആശുപത്രിയില്‍നിന്ന് മഅ്ദനി അഗര്‍വാള്‍ കണ്ണാശുപത്രിയില്‍ എത്തിയത്.
എന്നാല്‍, പ്രമേഹം നിയന്ത്രണവിധേയമല്ലാത്തതിനാല്‍ ചൊവ്വാഴ്ച മഅ്ദനിയുടെ കണ്ണില്‍ കുത്തിവെപ്പ് എടുക്കാനായില്ല. ഇന്‍ഫക്ഷന് സാധ്യതയുള്ളതിനാല്‍ ലൂസെന്‍റിസ് കുത്തിവെപ്പ് എടുക്കുന്നത് മാറ്റിവെക്കാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. മഅ്ദനിയുടെ കണ്ണിന്‍െറ റെറ്റിനയില്‍ ദ്വാരം വീണതായും വലതുകണ്ണില്‍ ഇത് കടുത്ത രീതിയിലും ഇടതുകണ്ണില്‍ ചെറിയ തോതിലും വ്യക്തമാകുന്നതായും ഡോ. നീലേഷ് കാഞ്ഞാണി പറഞ്ഞു. ഇതോടെ കണ്ണ് സ്കാന്‍ ചെയ്യലും പ്രമേഹവും മറ്റും പരിശോധിക്കലും മാത്രമാണ് ചൊവ്വാഴ്ച നടന്നത്.
ഇവയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാകും ബുധനാഴ്ച കുത്തിവെപ്പ് എടുക്കണോ എന്ന് തീരുമാനിക്കുക. ഭാര്യ സൂഫിയ മഅ്ദനിക്കൊപ്പമുണ്ട്. കണ്ണ് ശസ്ത്രക്രിയ നടത്താന്‍ നേരത്തേ മഅ്ദനിയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അനിയന്ത്രിതമായ പ്രമേഹം കാരണം ഇത് തടസ്സപ്പെട്ടു.

No comments:
Post a Comment