കൊച്ചി: [www.malabarflash.com] ദുബൈയില്‍ കാണാതാവുകയും 10 വര്‍ഷത്തിനുശേഷം ഷാര്‍ജയിലെ മോര്‍ച്ചറിയില്‍ യുവതിയുടെ മൃതദേഹം കണ്ടത്തെുകയും ചെയ്ത കേസില്‍ ഭര്‍ത്താവിന്‍െറ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. കാണാതായ ഇടപ്പള്ളി സ്വദേശിനി സ്മിതയുടെ ഭര്‍ത്താവ് പള്ളുരുത്തി തോപ്പുംപടി ചിറക്കല്‍ വലിയപറമ്പില്‍ സാബു എന്ന ആന്‍റണിയുടെ (44) ജാമ്യാപേക്ഷയാണ് ജസ്റ്റിസ് കെ. രാമകൃഷ്ണന്‍ തള്ളിയത്.
വ്യാജരേഖ ചമച്ചതിനും തെളിവ് നശിപ്പിച്ചതിനും വ്യക്തമായ തെളിവുണ്ടെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നുമുള്ള സര്‍ക്കാര്‍ വാദം പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
2005 സെപ്റ്റംബര്‍ ഒന്നിന് ദുബൈയില്‍ ആന്‍റണിക്കടുത്ത് എത്തിയ സ്മിതയെ മൂന്നാം തീയതിയാണ് കാണാതായത്. ആന്‍റണിയുടെ നിര്‍ദേശപ്രകാരം 38 പവന്‍െറ ആഭരണങ്ങളുമണിഞ്ഞാണ് സ്മിത ദുബൈയിലത്തെിയത്. മൂന്നാം തീയതി വൈകുന്നേരം ആന്‍റണി സ്മിതയുടെ അമ്മാവനെ ഫോണില്‍ വിളിച്ച് സ്മിതയെ വീട്ടില്‍ കാണുന്നില്ലെന്ന് അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് 10വര്‍ഷത്തിന് ശേഷമാണ് സാബു അറസ്റ്റിലാകുന്നത്. അറസ്റ്റിലായി 60 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സാബു ഹൈകോടതിയില്‍ ഹരജി നല്‍കിയത്.
No comments:
Post a Comment