Latest News

മാനഭംഗ ശ്രമ കേസില്‍ ആരോപണ വിധേയനായ ബാലനെ തെലുങ്ക് നടി ചാനല്‍ തല്‍സമയ പരിപാടിയില്‍ കരണത്തടിച്ചു

ഭോപ്പാല്‍:[www.malabarflash.com] ചാനല്‍ തല്‍സമയ സംപ്രേഷണത്തിനിടെ തെലുങ്ക് നടി ഹോട്ടല്‍ ജീവനക്കാരനായ ബാലന്റെ കരണത്തടിച്ചു. ഹോട്ടല്‍ മുറിയില്‍ താന്‍ ഉറങ്ങിക്കിടക്കവേ സ്പര്‍ശിച്ചു എന്നാരോപിച്ചായിരുന്നു പരസ്യമായ തല്ല്.

പരാതിയില്‍ പൊലീസ് കേസ് എടുത്തതിനിടെ ആയിരുന്നു തല്‍സമയ പരിപാടിയില്‍ സംഭവത്തെക്കുറിച്ചുള്ള വിചാരണയും തല്ലും. ചില തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഖുശി മുഖര്‍ജി എന്ന നടിയാണ് പ്രായപൂര്‍ത്തിയാവാത്ത ബാലനെ ഭീഷണിപ്പെടുത്തുകയും തല്ലുകയും ചെയ്തത്. ഇ ടിവിയിലെ തല്‍സമയ പരിപാടിക്കിടെ ആയിരുന്നു സംഭവം. ബാലന്‍ പാതി മുഖം മറച്ചിരുന്നു. നടി പരസ്യമായാണ് ഇടപെട്ടത്. അവതാരകന്‍ നോക്കി നില്‍ക്കേയാണ് തല്ല് നടന്നത്. പരിപാടിക്കിടെ, നടി ബാലനെ ഭീഷണിപ്പെടുത്തുകയും മാപ്പ് പറയിക്കുകയും ചെയ്തു. 

'കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ നിന്റെ ജീവിതം ഞാന്‍ തകര്‍ക്കും. കുറ്റം സമ്മതിച്ചാല്‍, ഞാന്‍ നിനക്ക് മാപ്പു തരാം' എന്നായിരുന്നു നടിയുടെ പറച്ചില്‍. തല്ല് കിട്ടിയ ശേഷം ബാലന്‍ ഖേദം പ്രകടിപ്പിച്ചു. അതിനിടെ, പുറത്തു കാത്തുനിന്നിരുന്ന പൊലീസ് എത്തി ബാലനെ കസ്റ്റഡിയില്‍ എടുത്തു. സംഭവം വിവാദമായതോടെ, പ്രായപൂര്‍ത്തിയാവാത്ത ബാലനെ പരസ്യമായി തല്ലുന്നത് സംപ്രേഷണം ചെയ്തതിന് എതിരെ ബാലാവകാശ കമീഷന്‍ രംഗത്തുവന്നു. സംഭവം വിശദമായി അന്വേഷിച്ചശേഷം തങ്ങള്‍ തങ്ങളുടെ ജോലി ചെയ്യുകയാണ് ചെയ്തതെന്ന് ചാനല്‍ പത്ര കുറിപ്പില്‍ അറിയിച്ചു. എന്നാല്‍, പരിപാടിയുടെ വീഡിയോ അവര്‍ യൂ ട്യൂബില്‍നിന്ന് പിന്‍വലിച്ചു.

ഒരു സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് നടി ഭോപ്പാലിലെ അമര്‍ വിലാസ് ഹോട്ടലിലെ 602ാം നമ്പര്‍ മുറിയില്‍ താമസിച്ചിരുന്നു. ഇതിനിടെ, ഉറങ്ങിക്കിടന്ന തന്നെ പുലര്‍ച്ചെ ജീവനക്കാരന്‍ ബാലന്‍ മുറിയില്‍ കയറി സ്പര്‍ശിച്ചു എന്നാണ് നടിയുടെ പരാതി. പൊലീസില്‍ പരാതി നല്‍കുകയും ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയുമാണ്. അതിനിടെയാണ് ചാനലില്‍ തല്‍സമയ അടി നടന്നത്. 

സംഭവത്തില്‍, വ്യത്യസ്തമായ നിലപാടാണ് ബാലന്റേത്. അമിതമായി മദ്യപിച്ചിരുന്ന നടി മുറി തുറന്നിട്ട് നിലത്ത് വീണു കിടക്കുകയായിരുന്നു എന്നും ഹോട്ടല്‍ മാനേജരെ വിവരമറിയിച്ച ശേഷം അവരെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു എന്നുമാണ് ബാലന്‍ ചാനല്‍ പരിപാടിയില്‍ പറഞ്ഞത്. 

ബാലന്‍ മുറിയില്‍ പോവും മുമ്പ് തങ്ങളെ ഈ വിവരം അറിയിച്ചതായും നടി അമിതമായി മദ്യപിച്ച അവസ്ഥയിലായിരുന്നു എന്നും ഹോട്ടല്‍ മാനേജ്മെന്റ് പൊലീസിന് മൊഴി നല്‍കി. ബാലന്‍ തെറ്റൊന്നും ചെയ്തില്ലെന്നും നടിയ്ക്ക് വിഷമമുണ്ടായ സ്ഥിതിക്ക് തങ്ങള്‍ ഖേദം പ്രകടിപ്പിച്ചതാണെന്നും അവര്‍ പറയുന്നു. 

പബ്ലിസിറ്റിക്കു വേണ്ടി ഹോട്ടലിനെതിരെ അപവാദ പ്രചരണം നടത്തുകയാണ് എന്നും ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍, പബ്ലിസിറ്റിക്കു വേണ്ടി ചെയ്തതല്ല ഇതെന്നും മദ്യപിച്ചാല്‍ പോലും ശരീരം സ്പര്‍ശിക്കാന്‍ ആര്‍ക്കാണ് അധികാരമെന്നും നടി ചോദിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ അധികൃതര്‍ നല്‍കിയില്ലെന്നും ഖുശി മുഖര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, ഹോട്ടല്‍ മുറിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. അതില്‍, ബാലന്‍ മുറിയില്‍ നിന്നിറങ്ങുന്നതും നടി പിന്നാലെ വന്ന് ബഹളം വെക്കുന്നതും കാണാം.

അതിനിടെ, ചാനല്‍ പരിപാടി പുറത്തുവന്നതോടെ നടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്നാണ് ബാലാവകാശ കമീഷന്‍ സംഭവത്തില്‍ ഇടപെട്ടത്. നിയമ പ്രശ്നങ്ങശില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാവാത്തവരുടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് കമീഷന്‍ വക്താവ് പറഞ്ഞു. 
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.