Latest News

സോഷ്യല്‍ മീഡിയയിലെ സാധ്യതകളെ നവസമൂഹം ഉപയോഗപ്പെടുത്തണം: മുനവ്വറലി തങ്ങള്‍

കാസര്‍കോട് : [www.malabarflash.com] സോഷ്യല്‍ മീഡിയയിലെ സാധ്യതകളെ നവസമൂഹം ഉപയോഗപ്പെടുത്തണമെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.

ആധുനിക കാലത്തെ പുതിയ ചര്‍ച്ചകള്‍ നടക്കുന്നതും മറ്റു മാധ്യമങ്ങളെക്കാള്‍ വേഗത്തില്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതും സോഷ്യല്‍ മീഡിയകളിലാണ്.അതിന്റെ നന്മകളെ ഉപയോഗപ്പെടുത്താന്‍ നമ്മുക്ക് സാധിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി.എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സൈബര്‍ വിങ്ങിന്റെ ഇകാമ്പസ് ലോഞ്ചിങ്ങ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.എസ്.എഫ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു.

സൈബര്‍ ലോകത്തെ നന്മകള്‍ എന്ന വിഷയത്തില്‍ എ.ബി.കുട്ടിയാനം ക്ലാസെടുത്തു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി..ഖമറുദ്ദീന്‍, യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി,അസീസ് കളത്തൂര്‍,റൗഫ് ബായിക്കര,മുജീബ് തളങ്കര,എം.എ.നജീബ്,ശംസുദ്ധീന്‍ കിന്നിങ്കാര്‍,സാദിഖുല്‍ അമീന്‍,ഇര്‍ഷാദ് പടന്ന,ആസിഫലി കന്തല്‍,ജാബിര്‍ തങ്കയം, ഇര്‍ഷാദ് മൊഗ്രാല്‍, അഷ്ഫാഖ് തുരുത്തി,സിദ്ദീഖ് മഞ്ചേശ്വര്‍, കാദര്‍ ആലൂര്‍,റമീസ് ആറങ്ങാടി,നൗഷാദ് ചന്തേര, ജൗഹര്‍ ഉദുമ,നവാസ് കുഞ്ചാര്‍,സവാദ് അംഗഡിമുഗര്‍,കെ.എം.ഇര്‍ഷാദ്, മുഹമ്മദ് കുഞ്ഞി ഉളുവാര്‍,തൗസീഫ് കുറ്റിക്കോല്‍,റിസ് വാന്‍ പൊവ്വല്‍,മജീദ് ബെളിഞ്ചം, സഅദ് ബങ്കോട്, മുനവ്വര്‍ സാഹിദ് സംബന്ധിച്ചു. .സൈബര്‍ വിങ്ങ് ജില്ല ചെയര്‍മാന്‍ മുര്‍ഷിദ് മുഹമ്മദ് നന്ദി പറഞ്ഞു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.