Latest News

സ്‌കൂട്ടറും ടെമ്പോയും കൂട്ടിയിടിച്ച് ഗള്‍ഫുകാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: [www.malabarflash.com] സഹോദരന്‍ ഓടിച്ച സ്‌കൂട്ടറിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഗള്‍ഫുകാരന്‍ ടെമ്പോ ഇടിച്ച് മരിച്ചു. സഹോദരന് പരിക്കേറ്റു. ടി.എ ഹാരിസ് (35) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് ആറ് മണിക്ക് കാഞ്ഞങ്ങാട് അതിഞ്ഞാല്‍ കോയപ്പള്ളിക്ക് സമീപമാണ് അപകടം നടന്നത്. പരിക്കേറ്റ ഹാരിസിനെ മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. സഹോദരന്‍ ഇബ്രാഹിനും പരിക്കുണ്ട്.
കാഞ്ഞങ്ങാട് നിന്നും അതിഞ്ഞാലിലെ വീട്ടിലേക്ക് പോകുമ്പോഴാണ് എയ്‌സ് ടെമ്പോ ഇടിച്ചത്. അതിഞ്ഞാലിലെ അബ്ദുല്‍റഹീമിന്റെയും മറിയുമ്മയുടേയും മകനാണ്. ഭാര്യ: റംസീന. മൂന്ന് മാസം പ്രായമുള്ള ആണ്‍കുട്ടിയുണ്ട്. സഹോദരങ്ങള്‍: ഇബ്രാഹിം, ഷബാബ് (ഗള്‍ഫ്), ജുനൈദ്, നസീമ (അജാനൂര്‍ പഞ്ചായത്ത് ഓഫീസ് ക്ലര്‍ക്ക്).
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.