Latest News

ഉദുമ പടിഞ്ഞാറിലെ വിദ്യാര്‍ത്ഥി ബാംഗ്ലൂരില്‍ കാറപകടത്തില്‍ മരിച്ചു

ഉദുമ: [www.malabarflash.com]ബാംഗ്ലൂരിലെ കോളേജില്‍ അഡ്മിഷന് പോയ ഉദുമയിലെ വിദ്യാര്‍ത്ഥി കാറപകടത്തില്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.ഉദുമ കിഴക്കേകരയിലെ കണ്ണംകുളം യൂസഫിന്റെ മകന്‍ ഷാനിഫ് (22) ആണ് മരിച്ചത്.
തളങ്കരയിലെ അബ്ദുല്ലയുടെ മകന്‍ ജംഷീദ് (21), മൊഗ്രാല്‍ മൊയ്തീന്‍ പള്ളിക്ക് സമീപത്തെ അ്ബദുര്‍ റഹ്മാന്റെ മകന്‍ നിസാര്‍ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നിലമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് നീലമംഗലത്ത് വെച്ചാണ് അപകടം.

ചട്ടഞ്ചാല്‍ എം.ഐ.സി. കോളജില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്‌സ് കഴിഞ്ഞ ഷാനിഫും സുഹൃത്തുക്കളും ബംഗളൂരുവിലെ കോളജില്‍ ഉന്നത പഠനത്തിനായി സീറ്റ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ അറിയാന്‍ ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് സുഹൃത്തുക്കളോടൊപ്പം ഷാനിഫ് കാറില്‍ യാത്ര തിരിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെ ഇവരുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. മൃതദേഹം നീലമംഗലം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഖമറുന്നിസയാണ് മാതാവ്, സഹോദരങ്ങള്‍: ഷഹനബാസ്, റാശിദ്, നൗഷാദ്, ഷാന.
സംഭവമറിഞ്ഞ് ബന്ധുക്കള്‍ നീലമംഗലത്തേക്ക് തിരിച്ചിട്ടുണ്ട്.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.