Latest News

7 കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയും യുവതിയും പിടിയില്‍

കരിപ്പൂര്‍: [www.malabarflash.com]മസ്കത്തില്‍നിന്ന് ഒമാന്‍ എയര്‍ വിമാനത്തിലെത്തിയ മഹാരാഷ്ട്ര സ്വദേശിയായ യുവതിയില്‍നിന്ന് ഏഴ് കിലോ സ്വര്‍ണം പിടികൂടി. യുവതിക്ക് മസ്കത്ത് വിമാനത്താവളത്തില്‍വച്ച് സ്വര്‍ണം കൈമാറിയ സഹയാത്രികനായ യുവാവിനെയും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. 

ചൊവ്വാഴ്ച പകല്‍ 2.30ന് കരിപ്പൂരിലെത്തിയ പുണെ സ്വദേശിനി ഡി ബില്ലി വിജയ് (38), സഹയാത്രികന്‍ കാസര്‍കോട് ബേവിഞ്ച സ്വദേശി അസൈനാര്‍ (42) എന്നിവരാണ് പിടിയിലായത്. വസ്ത്രത്തിനടിയില്‍ ധരിച്ചിരുന്ന ജാക്കറ്റിനകത്ത് രഹസ്യ പോക്കറ്റുണ്ടാക്കി അതിനകത്ത് ഒളിച്ചുവച്ച നിലയിലായിരുന്നു സ്വര്‍ണം.

ഒരുകിലോ വീതമുള്ള ഏഴ് സ്വര്‍ണക്കട്ടികളായിരുന്നു ഇവ. ഒരുകോടി എണ്‍പത്തിയഞ്ച് ലക്ഷം രൂപ വരും. നര്‍ത്തകിയായ ഡിബില്ലി മസ്കത്തില്‍ നൃത്തവിദ്യാലയം നടത്തിവരികയായിരുന്നു. നൃത്തപരിപാടിയില്‍വച്ച് പരിചയപ്പെട്ട അസൈനാര്‍ ഡിബില്ലി നാട്ടിലേക്ക് പോകുന്നുണ്ട് എന്നറിഞ്ഞ് സ്വര്‍ണം കൊണ്ടുവരാന്‍ നിര്‍ദേശിക്കുകയായിരുന്നു. സൗജന്യ വിമാന ടിക്കറ്റും 50,000 രൂപയുമായിരുന്നു വാഗ്ദാനം. 

കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ യുവതി രോഗിയാണെന്നും വീല്‍ചെയര്‍ വേണമെന്നും ആവശ്യപ്പെട്ടു. വീല്‍ചെയറില്‍ ടെര്‍മിനലിന് പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു ഇത്.വിമാനത്താവളത്തില്‍നിന്ന് പുറത്തുകടന്നശേഷം കോഴിക്കോട്ടുനിന്ന് ട്രെയിന്‍ മാര്‍ഗം പുണെയിലേക്ക് പോകാനായിരുന്നു ലക്ഷ്യം.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.