ചേര്‍ത്തല: [www.malabarflash.com] ഡല്‍ഹിയില്‍ തരംഗമായി മാറിയ ആം ആദ്മി പാര്‍ട്ടിക്ക് കേരളത്തില്‍ ആദ്യ ജയം. ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ആം ആദ്മി വിജയക്കൊടി പാറിച്ചു.
ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ടോമി ഏലശേരി കോണ്‍ഗ്രസിലെ ഈശപ്പനെ മൂന്ന് വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. ടോമിക്ക് 305ഉം ഈശപ്പന് 302 വോട്ടും കിട്ടി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.പി.ഐയിലെ സുശീല തോമസിന് 64 വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇതേ വാര്‍ഡില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റായ ടോമി ഏലശേരി പാര്‍ട്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനവും പഞ്ചായത്ത് അംഗത്വവുംരാജി വച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
സാറാ തോമസ് ഉള്‍പ്പെടെയുള്ളവര്‍ ആം ആദ്മിക്കു വേണ്ടി ഇവിടെ പ്രചാരണത്തിനെത്തിയിരുന്നു. ഇതോടെ ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ കക്ഷിനില എല്‍.ഡി.എഫ്11, യു.ഡി.എഫ്10, എ.എ.പി1 എന്നാണ്.

No comments:
Post a Comment