പയ്യന്നൂര്‍: [www.malabarflash.com] വിവാഹത്തിന് രണ്ട് ദിവസം മുമ്പ് കാമുകനോടൊപ്പം പ്രതിശ്രുത വധു മുങ്ങിയെങ്കിലും കാങ്കോലിലെ അനസിന്റെ കല്യാണം മുടങ്ങില്ല. നിശ്ചയിച്ച ദിവസം തന്നെ അതായത് വ്യാഴാഴ്ച അനസ് കാങ്കോലിലെ പെണ്‍കുട്ടിയെ മിന്നുചാര്‍ത്തും.
അനസും കുഞ്ഞിമംഗലം കൊച്ചപ്പുറം സ്വദേശി അബ്ദുള്‍ ലത്തീഫിന്റെ മകളും ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിയുമായ മുബഷിറയും തമ്മിലുള്ള വിവാഹം വ്യാഴാഴ്ച നടക്കാനിരുന്നതാണ്. യുവതി തിങ്കളാഴ്ച വൈകുന്നേരത്തോടെ കാമുകനും ക്ഷേത്ര പൂജാരിയുമായ ഏഴിലോട്ടെ രാഹുലിനോടൊപ്പം ഒളിച്ചോടുകയായിരുന്നു.
വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും അനസിന്റെയും മുബഷിറയുടെയും വീട്ടുകാര്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും തികച്ചും നാടകീയമായാണ് യുവതി രാഹുലിനോടൊപ്പം മുങ്ങിയത്.
തിങ്കളാഴ്ച പയ്യന്നൂരിലെ വസ്ത്രാലയത്തില്‍ വീട്ടുകാരോടൊപ്പം ഷോപ്പിംഗിനെത്തിയ യുവതി പൊടുന്നനെ അവിടെ വെച്ച് അപ്രത്യക്ഷമാകുകയായിരുന്നു.
തിങ്കളാഴ്ച പയ്യന്നൂരിലെ വസ്ത്രാലയത്തില്‍ വീട്ടുകാരോടൊപ്പം ഷോപ്പിംഗിനെത്തിയ യുവതി പൊടുന്നനെ അവിടെ വെച്ച് അപ്രത്യക്ഷമാകുകയായിരുന്നു.
രാഹുല്‍ ഫോണിലൂടെ വിളിച്ച് ആവശ്യപ്പെട്ടതനുസരിച്ചാണ് യുവതി വസ്ത്രാലയത്തില്‍ നിന്നിറങ്ങിയത്. അനസ് വിളിച്ചുവെന്ന് പറഞ്ഞാണ് മുബഷിറ വസ്ത്രാലയത്തില്‍ നിന്ന് പുറത്തിറങ്ങിയത്. ഈ സമയം രാഹുല്‍ ടൗണില്‍ യുവതിയെ കാത്ത് നില്‍ക്കുകയായിരുന്നു.
പയ്യന്നൂരില്‍ നിന്ന് യുവതിയെയും കൂട്ടി മുങ്ങിയ രാഹുല്‍ വഴിവക്കില്‍ വെച്ച് അനസിനെ ഫോണില്‍ വിളിച്ച് മുബഷിറയെയും കൂട്ടി ഒളിച്ചോടുകയാണെന്ന് പറയുകയും ചെയ്തു. മുബഷിറയുടെ പിതാവിന്റെ പരാതിയനുസരിച്ച് പയ്യന്നൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പരാതിയില്‍ രാഹുലിന്റെ പേരും പരാമര്‍ശിച്ചിട്ടുണ്ട്. ഇരുവരെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
മുബഷിറയുടെ തിരോധാനത്തെ തുടര്‍ന്ന് വിവാഹം മുടങ്ങുമെന്ന് ഉറപ്പായിരുന്നെങ്കിലും നിശ്ചയിച്ച ദിവസം തന്നെ അനസിന്റെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിക്കുകയും ചൊവ്വാഴ്ച തന്നെ അതിനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. നാട്ടിലുള്ള പെണ്‍കുട്ടിയുമായി അനസിന്റെ വിവാഹം വ്യാഴാഴ്ച നടത്താന്‍ തീരുമാനിച്ചു. വധുവിന്റെ വീട്ടില്‍ നിക്കാഹ് നടക്കും.
No comments:
Post a Comment