ഡല്‍ഹി : [www.malabarflash.com] ഡല്‍ഹിയില്‍ 23 വയസുകാരനെ രണ്ടു കുട്ടികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ഡല്‍ഹിയിലെ ഗോവിന്ദ്പുരിയിലാണ് സംഭവം. ഒന്‍പതും പത്തും വയസുള്ള കുട്ടികളാണ് . സഞ്ജയ്കുമാര്‍ (23) എന്ന ആളാണ് മരണപ്പെട്ടത്.
പൊട്ടിയ ബിയര്‍ കുപ്പി ഉപയോഗിച്ചാണ് ഇവര്‍ കൊല നടത്തിയത്. ഭിക്ഷയാചിച്ചെത്തിയ കുട്ടികള്‍ക്ക് സഞ്ജയ്കുമാര്‍ ഭിക്ഷ നല്‍കാത്തതാണ് കൊലപാതകത്തില്‍ കൊണ്ടെത്തിച്ചത്. കുട്ടികളില്‍ ഒരാള്‍ സഞ്ജയെ ബിയര്‍ കുപ്പികൊണ്ട് തലക്കടിച്ച് വീഴ്ത്തി. അതിനുശേഷം മറ്റെയാള്‍ നെഞ്ചില്‍ കയറിയിരുന്ന് പൊട്ടിയ ബിയര്‍ കുപ്പി ഉപയോഗിച്ച് കഴുത്തറക്കുകയുമായിരുന്നു. കുട്ടികള്‍ മയക്കുമരുന്നിന് അടിമകളായിരുന്നുവെന്നാണ് പൊലീസ് സാക്ഷ്യം.
No comments:
Post a Comment