Latest News

ആര്‍.എം.പി. പ്രവര്‍ത്തകന്റെ കല്യാണവീട്ടില്‍ നല്‍കിയ സമ്മാനക്കവറില്‍ കൊടി സുനിയുടെ ഫോട്ടോ

വടകര: [www.malabarflash.com] ഒഞ്ചിയത്ത് ടി.പി. വധക്കേസ് പ്രതി കൊടി സുനിയുടെ ഫോട്ടോ ആര്‍.എം.പി. പ്രവര്‍ത്തകന്റെ കല്യാണവീട്ടില്‍ നല്‍കിയ സമ്മാനക്കവറില്‍ കണ്ടെത്തി. സി.പി.എം. പ്രാദേശിക നേതാവിന്റെ പേരിലാണ് 750 രൂപയും കൊടിസുനിയുടെ പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും നെല്ലാച്ചേരിയിലെ ഒരു കല്യാണവീട്ടില്‍ കിട്ടിയ കവറിലുണ്ടായിരുന്നത്.

ടി.പി. ചന്ദ്രശേഖരന്റെ അടുത്ത സുഹൃത്തായ വ്യക്തിയുടെ മകളുടെ കല്യാണക്കത്തില്‍ ടി.പി. യുടെ രേഖാചിത്രം ഉണ്ടായിരുന്നു. ഇതിനുള്ള മറുപടിയാണ് കൊടിസുനിയുടെ ഫോട്ടോയെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തെ തുടര്‍ന്ന് വടകര ഡിവൈ.എസ്.പി.ക്കും വടകര സി.ഐ.ക്കും വീട്ടുടമ പരാതി നല്‍കി. കവറും ഫോട്ടോയും പണവുമെല്ലാം പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.

കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയ ശേഷം കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം.പരാതി എടച്ചേരി സ്‌റ്റേഷനിലേക്ക് കൈമാറിയതായി വടകര ഡിവൈ.എസ്.പി. പ്രദീപ്കുമാര്‍ പറഞ്ഞു. പ്രദേശത്ത് സ്പര്‍ധ വളര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ആസൂത്രിതമായാണ് ഇത്തരമൊരു നീക്കമുണ്ടായതെന്ന് നിഗമനത്താല്‍ പാലീസ് ഈ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.