Latest News

രാജസ്ഥാനില്‍ വാഹനാപകടത്തില്‍ ബദിയടുക്ക സ്വദേശിനി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

ജയ്പൂര്‍: [www.malabarflash.com] രാജസ്ഥാനിലെ തിലാവാഡില്‍ കാറും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബദിയടുക്ക സ്വദേശിനി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. ബദിയടുക്കയിലെ ചൈത്ര എന്റര്‍പ്രൈസസ്‌ ഉടമ നാരായണന്റെ മകള്‍ ചൈത്ര (26) യാണ് മരിച്ചത്.

ബംഗളൂരുവിലെ ഒരു കമ്പനിയില്‍ എഞ്ചിനിയറായി ജോലിചെയ്യുന്ന ഭര്‍ത്താവ് ചന്ദ്രക്കൊപ്പം ബംഗളൂരു പിനിയയിലായിരുന്നു ചൈത്ര താമസിച്ചിരുന്നത്. ഇവരുടെ അടുത്ത ഫ്‌ളാററില്‍ താമസിക്കുന്ന സുഹൃത്തിന്റെ നാടായ രാജസ്ഥാന്‍ തിലാവാഡില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനാണ് ചൈത്രയും മകള്‍ ഡിയയും ഉള്‍പ്പെടെ ഏഴുപേര്‍ ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്.

ചടങ്ങ് നടക്കുന്ന വീട്ടിലേക്ക് കാര്‍ മാര്‍ഗം സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. കാര്‍ തിലാവാഡിന് സമീപം വെച്ച് ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ചൈത്ര ഉള്‍പ്പെടെ മൂന്നുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. മകള്‍ ഡിയ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. വിവരമറിഞ്ഞ് ബദിയടുക്കയില്‍ നിന്നും ബന്ധുക്കള്‍ ബംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.