കാസര്‍കോട്: [www.malabarflash.com]ചെങ്കള ഇന്ദിരാനഗറില്‍ കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ത്ഥി മരിച്ചു. ആലംപാടി എര്‍മാളത്തെ അബ്ബാസിന്റെ മകനും മംഗളൂരുവില്‍ കോളജ് വിദ്യാര്‍ത്ഥിയുമായ ഷദീദ് (20) ആണ് മരിച്ചത്. ഷദീദിനോടൊപ്പമുണ്ടായിരുന്ന തെക്കിലിലെ അഷ്‌റഫിന്റെ മകനും നെല്ലിക്കട്ട പിബിഎം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അഷ്‌കറിനെ (15) മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേററ ഷദീദിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തലപ്പാടിയില്‍ വെച്ചായിരുന്നു മരണം. പൈക്കയില്‍ കഴിഞ്ഞ ദിവസം മരണം നടന്ന ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു ഷദീദും അഷ്‌കറും.
ഇവര്‍ സഞ്ചരിച്ച കെഎല്‍ 14 ക്യു 9435 നമ്പര്‍ ആള്‍ട്ടോ കാറും, മംഗളൂരു മല്‍പെയില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎല്‍ 43 ബി 9410 നമ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ലോറി റോഡ് സൈഡിലേക്ക് മറിഞ്ഞു. ലോറി ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

No comments:
Post a Comment