Latest News

അക്രമികള്‍ക്ക് താവളം മുസ്ലീം ലീഗ്: എന്‍ വൈ എല്‍

ഉദുമ: [www.malabarflash.com] ഷാഹുല്‍ ഹമീദ് എന്ന ചെറുപ്പക്കാരനെ അടിച്ചു കൊന്ന അക്രമികളെ തളളിപ്പറയാന്‍ തയ്യാറാകാത്ത മുസ്ലീം ലീഗ് നേത്യത്വം അക്രമികളുടെയും ഗുണ്ടകളുടെയും താവളമായി മാറിയിരിക്കുകയാണ് എന്‍ വൈ എല്‍ ഉദുമ മണ്ഡലം കമ്മിറ്റി ആരോപിച്ചു.

ആള്‍ മാറിയിതാണെന്ന് പറഞ്ഞ് സംഭവത്തെ ലഘൂകരിക്കാനാണ് പലരൂടെയും ശ്രമം, വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുവാനും മതനിരപേക്ഷതയും സൗഹാര്‍ദ്ദവും തകര്‍ക്കാനുമാണ് മുസ്ലീം ലീഗ് ശ്രമിക്കുന്നത്. ഗ്രാമ പഞ്ചായത്ത് വാര്‍ഡ് വിഭജനം പോലും വര്‍ഗീയമായ് അതിരുകള്‍ തീര്‍ക്കുന്നു. അപകടകരമായ മുസ്ലീം ലീഗിന്റെ നീക്കത്തിനെതിരെ മുഴുവന്‍ ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് എന്‍ വൈ എല്‍ ആവിശ്യപ്പെട്ടു.

സമീര്‍.ടി ബേക്കല്‍ അദ്ധ്യക്ഷത വഹിച്ചു. റാഷിദ് ബേക്കല്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ബഷീര്‍ തൊട്ടി, ഫാറൂഖ് ബേക്കല്‍ സംസാരിച്ചു,
ശാഹിദ് സി.എല്‍ ചെമ്മാനാട് സ്വാഗതവും, ജംഷീദ് ഹാദ്ദാദ് നന്ദിയും പറഞ്ഞു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.