ദുബൈ: [www.malabarflash.com] സ്ത്രീകളുടെ ഷോപ്പിങ്ങ് സങ്കല്പത്തെ മാററി മറിക്കാന്‍ കഴിയുമോ? തീര്‍ച്ചയായും എന്നു പറയാന്‍ മമ്മൂസിന് കഴിയും.www.mammoosss.com എന്ന വിലാസത്തില്‍ ഓണ്‍ലൈനിലൂടെ അത് സാധ്യമാക്കി കാസര്‍കോട് ബേക്കലില്‍ നിന്നുളള മമ്മൂസ് കുടുംബം. ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മമ്മൂസ് സ്ത്രീകളുടെ ഡിസൈന്‍ എത്‌നിക് വെയറിലാണ് ഈ മാററം കൊണ്ടുവന്നത്.
ഓണ്‍ലൈനായുളള ഓര്‍ഡറുകള്‍ യു.എ.ഇയില്‍ ഇരുപത്തിനാലു മണിക്കൂറിനകം ഡെലിവറി ചെയ്യുന്ന മമ്മൂസ് ലോകത്താകമാനം ഫ്രീ ഡെലിവറി സൗകര്യം സാധ്യമാക്കുന്നുണ്ട്. കാഷ് ഓണ്‍ ഡെലിവറിയും കസ്റ്റമര്‍ക്ക് സൗകര്യപ്രദമാണ്.
രണ്ടര വര്‍ഷം മുമ്പാണ് പതിമൂന്ന് വ്യത്യസ്ത സോഷ്യല്‍ മീഡിയയിലൂടെ 'മമ്മൂസ് 'എന്ന ബ്രാന്റ് തങ്ങളുടെ സാന്നിധ്യമറിയിക്കുന്നത്. നാല് വിദഗ്ധരടങ്ങിയ ഡിസൈന്‍ ടീം, പ്രഫഷനല്‍ സോഷ്യല്‍ മീഡിയ വിദഗ്ധര്‍ എന്നിവരുടെ സഹകരണത്തോടെ..
"മമ്മൂസിന്റെ പിന്നിലെ ആശയം എന്റെ ഭാര്യ സാജിതയുടെയാണ്, സ്ഥാപനത്തിന്റെ പേര് ഞങ്ങളുടെ മകന്‍ മുഹമ്മദിന്റെ ചെല്ലപ്പേരം". മമ്മൂസിന്റെ സിഇഒയും സ്ഥാപകനുമായ മന്‍സൂര്‍ അഹമ്മദ് പറയുന്നു.
ഇക്കണോമിക്‌സ് ഡിപാര്‍ട്ടുമെന്റിന്റെ അംഗീകാരത്തോടെ ദുബൈ ആസ്ഥാനമായി തുടങ്ങിയ മമ്മൂസ് ഇന്ന് ദുബൈ അല്‍ നഹദില്‍ ഡിസൈനര്‍ സ്റ്റുഡിയോ അടക്കമുളള ഡെലിവറി ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഉണ്ട്.
മസ്‌ക്കററ്, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ കോര്‍പ്പറേററ് ഡെലിവറി ഓഫീസുകളും പ്രവര്‍ത്തിക്കുന്നു. യു.എ.ഇയില്‍ 800-MAMMOOSSS 626666777 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെ ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ ഓര്‍ഡര്‍ നല്‍കാനും ഇഷ്ട വസ്ത്രങ്ങള്‍ സ്വന്തമാക്കാനുമാകും.
മമ്മൂസ് ഡിസ്‌പ്ലേ എന്ന മമ്മൂസിന്റെ പ്രദര്‍ശനങ്ങളിലൂടെ ഏററവും പുതിയതായി അവതരിപ്പിക്കപ്പെട്ട ഡിസൈനുകള്‍ വരെ മികച്ച ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം.
മമ്മൂസിന്റെ ആപും പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും മമ്മൂസിന്റെ സേവനം ഓണ്‍ലൈനില്‍ ലഭ്യമാണ്.
മമ്മൂസിന്റെ ആപും പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും മമ്മൂസിന്റെ സേവനം ഓണ്‍ലൈനില്‍ ലഭ്യമാണ്.
ബേക്കല്‍ കുന്നില്‍ ഖിള്‌രിയ നഗറിലെ കെ.മുഹമ്മദ് പി.എം ഖദീജ ദമ്പതികളുടെ മകനായ മന്‍സൂര്‍ അഹമ്മദ് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദുബൈയിലെത്തുന്നത്. എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന മന്‍സൂര്‍ ഏഴ് വര്‍ഷം മുമ്പ് നായന്‍മാര്‍മൂലയിലെ സാജിതയെ ജീവത സഖിയാക്കി.
സാജിതയും കൂടി ദുബൈയിലെത്തിയതോടെ മമ്മൂസിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. സഹോദരങ്ങളായ റബീബും ശുഹൈബും മമ്മൂസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
No comments:
Post a Comment