Latest News

ബോളിവുഡ് നടി ശിഖ ജോഷിയെ മരിച്ച നിലയില്‍ കണ്ടെത്തി

മുംബൈ: [www.malabarflash.com] ബോളിവുഡ് നടിയും മോഡലുമായ ശിഖ ജോഷിയെ മുംബൈയിലെ അപ്പാര്‍ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കത്തി കൊണ്ട് കഴുത്ത് മുറിച്ച നിലയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു ശിഖ ജോഷിയുടെ മൃതദേഹം. 40 വയസ്സായിരുന്നു. കത്തിയും കഴുത്തില്‍ തന്നെയുണ്ടായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, ആത്മഹത്യാ കുറിപ്പുകള്‍ ഒന്നും തന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

രാജ്യയോഗ സൊസൈറ്റിയിലെ ഫഌറ്റില്‍ സുഹൃത്തിനോടൊപ്പമാണ് ശിഖ താമസിച്ചിരുന്നത്. സുഹൃത്ത് പുറത്ത് പോയി തിരിച്ചു വന്ന് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉടന്‍ തുറക്കാം എന്ന് മറുപടി ലഭിച്ചെങ്കിലും ഏറെനേരം കഴിഞ്ഞിട്ടും തുറക്കാതെ വന്നപ്പോള്‍ സ്വന്തം താക്കോല്‍ കൊണ്ട് സുഹൃത്ത് മുറി തുറന്ന് കയറിയപ്പോഴാണ് ശിഖ ജോഷിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സുഹൃത്ത് ഉടന്‍ തന്നെ ശിഖയെ കോകിലാബെന്‍ അംബാനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

അന്വേഷണത്തില്‍ ശിഖ വിഷാദ രോഗിയായിരുന്നെന്ന് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. ശിഖയുടെ ഡല്‍ഹിയിലുള്ള മകളെ വിവരം അറിയിച്ചിട്ടുണ്ട്. 2006-ല്‍ സ്തന ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ തന്നെ പീഡിപ്പിച്ചിരുന്നെന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തി 2011-ല്‍ ശിഖ വിവാദമുണ്ടാക്കിയിരുന്നു. 2012-ല്‍ പുറത്തിറങ്ങിയ ബിഎ പാസ് എന്ന ചിത്രത്തില്‍ ശിഖ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.