Latest News

കാസര്‍കോട് ചൗക്കിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.നാലു പേര്‍ക്ക് ഗുരുതരം

കാസര്‍കോട്: [www.malabarflash.com]ചൗക്കി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതരം. അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ ഫമീസ് മന്‍സിലില്‍ ഫിറോസ് നജ്മുന്നിസ ദമ്പതികളുടെ മകന്‍ ഫമീസ്ഖാന്‍(16) ആണ് മരിച്ചത്.
മംഗലാപുരം എയര്‍പോര്‍ട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന കെ.എല്‍. 60 ജി. 3111 സ്വിഫ്റ്റ് കാറും കാസര്‍കോട് ഭാഗത്ത് നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. [www.malabarflash.com]

അപകടം നടന്ന ഉടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും തമീസ് മരണപ്പെടുകയായിരുന്നു. ബാക്കി നാലുപേരുടെ നില ഗുരുതരമായതിലാല്‍ ഇവരെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി 10.45 മണിയോടെയാണ് സംഭവം.





Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.