Latest News

പ്രവാസകവി അസ്‌മോ പുത്തന്‍ചിറ അന്തരിച്ചു

അബുദാബി: [www.malabarflash.com] പ്രവാസ ലോകത്തെ ശ്രദ്ധേയനായ കവി തൃശൂര്‍ സ്വദേശി അസ്‌മോ പുത്തന്‍ചിറ (അരീപ്പുറത്ത് സെയ്ദ് മുഹമ്മദ്-63) നിര്യാതനായി. തിങ്കളാഴ്ച രാത്രി എട്ടിന് മുസഫയിലെ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലമായിരുന്നു മരണം.

കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി യുഎഇയിലുള്ള അസ്‌മോ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു. ശ്രദ്ധേയമായ ഒട്ടേറെ കവിതകള്‍ രചിച്ച അദ്ദേഹത്തിന്റെ ആദ്യ കവിതാ സമാഹാരം ചിരിക്കുരുതി കഴിഞ്ഞ വര്‍ഷം ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. 

മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതാറുള്ള അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്നു. ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

1974 ല്‍ യുഎഇയിലെത്തിയ അദ്ദേഹം യുഎഇയിലെ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. പുത്തന്‍ചിറ ഉമ്മര്‍-അയിഷ ദമ്പതികളുടെ മകനാണ്. റസിയയാണ് ഭാര്യ. 

അബുദാബി ഷെയ്ഖ് ഖലീഫാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.
Advertisement

Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.