Latest News

മേല്‍ബാര വടക്കേ വീട് പേറയില്‍ തറവാട് പുനഃപ്രതിഷ്ഠ തുടങ്ങി

ഉദുമ: [www.malabarflash.com] മേല്‍ബാര വടക്കേ വീട് പേറയില്‍ തറവാട് പുനഃപ്രതിഷ്ഠാ ഉത്സവം തുടങ്ങി. തിങ്കളാഴ്ച രാവിലെ ആടിയംകാലിച്ചാന്‍ സന്നിധിയില്‍നിന്ന് വിഭവങ്ങള്‍ ഘോഷയാത്രയായി എത്തിച്ച് കലവറ നിറച്ചു. തുടര്‍ന്നുനടന്ന യോഗത്തില്‍ ഉത്സവ സുവനീര്‍ 'വടക്കില്ലം' പ്രകാശനം ചെയ്തു. സംവിധായകനും നടനുമായ പ്രകാശ് ബാരെയില്‍നിന്ന് ചിത്രകാരന്‍ ബാരേ ഭാസ്‌കരന്‍ ആദ്യപ്രതി ഏറ്റുവാങ്ങി.


ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ എം.രാഘവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ബി.ബാലകൃഷ്ണന്‍, ദാമോദരന്‍ വെടിത്തറക്കാല്‍, ബാലകൃഷ്ണന്‍ ഗുരുസ്വാമി, വി.കുഞ്ഞമ്പു നായര്‍ കുണ്ടംകുഴി, പി.വി.കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, ജയന്‍ മാങ്ങാട്, ഗോപി കുറ്റിക്കോല്‍, ഡോ. പി.ബാലകൃഷ്ണന്‍ നായര്‍, പി.രാഘവന്‍ നായര്‍ കൊടക്കുഴി, പി.സുരേഷ് പുല്ലൂര്‍, പി.മുത്തുനായര്‍ ആട്ടുകുളം, പി.ശ്രീധരന്‍ നായര്‍ പുണ്യംകണ്ടം എന്നിവര്‍ സംസാരിച്ചു.
സുവനിര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. അംബികാസുതന്‍ മാങ്ങാട് സ്വാഗതവും രത്‌നാകരന്‍ കടവങ്ങാനം നന്ദിയും പറഞ്ഞു.
വൈകുന്നേരം അരവത്ത് കെ.യു.ദാമോദര തന്ത്രിക്ക് പൂര്‍ണകുംഭത്തോടെ വരവേല്പ് നല്കി.
20-ന് ഉച്ചയ്ക്ക് 12.20 മുതല്‍ 2.10 വരെയുള്ള മുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠ. 22-ന് രാത്രി കളിയാട്ടം നടക്കും. 23-ന് ഉച്ചയ്ക്ക് ഉത്സവം സമാപിക്കും.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.