Latest News

മന്ത്രി എം.കെ. മുനീറിന്റെ വാഹനമിടിച്ച് കോളേജ് അധ്യാപകന്‍ മരിച്ചു

കായംകുളം: [www.malabarflash.com] മന്ത്രി എം.കെ.മുനീര്‍ സഞ്ചരിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ കോളേജ് അധ്യാപകന്‍ മരിച്ചു. സംഭവത്തില്‍ മന്ത്രിയുടെ കാര്‍ ഡ്രൈവര്‍ക്കെതിരെ കായംകുളം പോലീസ് കേസെടുത്തു. ചങ്ങനാശ്ശേരി എന്‍.എസ്.എസ്. ഹിന്ദു കോളേജ് മലയാളവിഭാഗം അധ്യാപകന്‍ പ്രൊഫ. ആര്‍.ശശികുമാര്‍ (50) മരിച്ച കേസില്‍ മഞ്ചേരി കാരക്കുന്ന് പുളിയാറ്റിന്‍കുന്ന് വീട്ടില്‍ സമീറി(30)നെതിരെയാണ് ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്.

പെരുന്ന മാവേലില്‍ കുടുംബാംഗമായ ശശികുമാര്‍, കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം മുത്തേഴത്ത് വീട്ടിലായിരുന്നു കുടുംബസമേതം താമസം. തിങ്കളാഴ്ച രാത്രി പതിനൊന്നിന് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ദേശീയപാതയില്‍ കമലാലയം ജങ്ഷനിലായിരുന്നു അപകടം. 

തിരുവനന്തപുരത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു മന്ത്രി. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശശികുമാറിനെ മന്ത്രി മുനീറും ഒപ്പമുണ്ടായിരുന്നവരും ശബ്ദംകേട്ട് ഓടിയെത്തിയവരും ചേര്‍ന്ന് മറ്റൊരു വാഹനത്തില്‍ കായംകുളം ആസ്പത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തില്‍ കാറിന് തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്ന് മറ്റൊരു വാഹനത്തിലാണ് മന്ത്രി പിന്നീട് യാത്ര തുടര്‍ന്നത്. മന്ത്രി സഞ്ചരിച്ചിരുന്ന കേരള സ്റ്റേറ്റ് പതിനേഴാം നമ്പര്‍ കാര്‍ കായംകുളം ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു.

ശശികുമാറിന്റെ ഭാര്യ ആശ മുതുകുളം എച്ച്.എസ്. അധ്യാപികയാണ്. മക്കള്‍: ഗോകുല്‍, ഗാര്‍ഗി.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.