Latest News

ബൈക്ക് മോഷ്ടിച്ച കുട്ടി കുറ്റവാളികളുടെ കഥ കേട്ട് പോലീസ് ഞെട്ടി

തളിപ്പറമ്പ്: [www.malabarflash.com] നഗരത്തില്‍ നടന്ന ബൈക്ക് മോഷണ കേസില്‍ അറസ്റ്റിലായ കുട്ടികളുടെ കുറ്റകൃത്യങ്ങളുടെ കഥ കേട്ട് പോലീസും ഞെട്ടി. കൌമാരപ്രായക്കാരായ രണ്ടു പേരാണ് വ്യാഴാഴ്ച ബൈക്ക് മോഷണ കേസില്‍ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായത്.

ഒരാള്‍ കണ്ണൂര്‍ക്കാരന്‍ മറ്റൊരാള്‍ പാലക്കാട് സ്വദേശി. ഇവരുടെ ക്രിമിനല്‍ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് രണ്ടുപേരും കൊടും ക്രിമിനലുകളാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായത്. ഒരു വൃദ്ധയെ വാനിടിച്ച് കൊന്ന കേസിലടക്കം പ്രതികളാണ് പതിനെട്ടു തികയാത്ത ഇവര്‍.

തളിപ്പറമ്പ് പൂക്ക്‌കൊത്ത് നടയില്‍ സോളാര്‍ പവര്‍ സൊല്യൂഷന്‍ എന്ന സ്ഥാപനം നടത്തുന്ന പൂമംഗലം സ്വദേശി സേജിന്റെ ബൈക്ക് കവര്ന്ന കേസിലാണ് മംഗലാപുരത്ത് വെച്ച് ഇവരെ തളിപ്പറമ്പ് പൊലിസ് പിടികൂടിയത്. പതിമൂന്നാം വയസിലാണ് കുറ്റകൃത്യങ്ങള്‍ ചെയ്തു തുടങ്ങിയത്.

വാഹനമോഷണം, പിടിച്ചുപറി എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ജുവനൈല്‍ ഹോമില്‍ പാര്പ്പിക്കാറുണ്ടെങ്കിലും അവിടെ നിന്നും തടവ് ചാടി വീണ്ടും തെറ്റുകള്‍ ചെയ്യുകയാണ് പതിവ്. പാലക്കാട് നിന്നും ഓട്ടോ മോഷ്ടിച്ച കേസില്‍ ഒരാഴ്ച മുമ്പ് ഇവര്‍ തൃശൂര്‍ പോലീസിന്റെ പിടിയിലായിരുന്നു.

അവിടെ നിന്നും പാലക്കാടെക്ക് എത്തിക്കവേ രണ്ടുപേരും പോലീസിനെ ആക്രമിച്ചു രക്ഷപ്പെടുകയായിരുന്നു. അതിനു ശേഷമാണ് തളിപ്പറമ്പില്‍ എത്തിയത്. ഇവിടുത്തെ ബിവറേജസ് ഔട്ട് ലെറ്റില്‍ നിന്നും മദ്യം വാങ്ങിക്കുടിച്ച ഇവര്‍ ബൈക്ക് മോഷ്ടിച്ച് അതുമായി മംഗലാപുരത്തേക്ക് കടക്കുകയായിരുന്നു.
Advertisement

Keywords: Kannur News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.