Latest News

ശൈഖ് മുഹമ്മദിനെ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം 40 ലക്ഷം കവിഞ്ഞു

ദുബൈ: [www.malabarflash.com] യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനെ സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം 40 ലക്ഷം കവിഞ്ഞു. ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ഭരണാധികാരികളില്‍ ഒരാളായി ഇതോടെ അദ്ദേഹം മാറി. 

ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം അടക്കം മൊത്തം സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹത്തെ പിന്തുടരുന്നവരുടെ എണ്ണം 8.5 ദശലക്ഷം കവിഞ്ഞിട്ടുണ്ട്.
ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇകണോമിക് കോഓപറേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് കഴിഞ്ഞവര്‍ഷം നടത്തിയ പഠനമനുസരിച്ച് പൊതുജനങ്ങളുമായി ഏറ്റവുമധികം സമ്പര്‍ക്കം പുലര്‍ത്തുന്ന ലോകനേതാക്കളില്‍ രണ്ടാം സ്ഥാനമാണ് ശൈഖ് മുഹമ്മദിന്. തന്‍െറ ആശയങ്ങള്‍ പങ്കുവെക്കാനും പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിക്കാനും ട്വിറ്റര്‍ ശൈഖ് മുഹമ്മദ് ഫലപ്രദമായി ഉപയോഗിക്കുന്നു. ട്വിറ്ററിലൂടെ അദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തന ആഹ്വാനങ്ങള്‍ക്ക് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുവരാറുള്ളത്. ജി.സി.സി രാജ്യങ്ങള്‍ക്ക് പുറമെ ഈജിപ്ത്, അമേരിക്ക, ഇംഗ്ളണ്ട് എന്നിവിടങ്ങളില്‍ നിന്നും നിരവധി പേര്‍ അദ്ദേഹത്തെ പിന്തുടരുന്നുണ്ട്.
ഇത്രയുമധികം ആളുകള്‍ തന്നെ പിന്തുടരുന്നതില്‍ അഭിമാനമുണ്ടെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. ആളുകളുടെ അഭിപ്രായങ്ങളെയും നിര്‍ദേശങ്ങളെയും ആശയങ്ങളെയും താന്‍ മാനിക്കുന്നു. വികസന പ്രക്രിയയില്‍ ഈ അഭിപ്രായങ്ങള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നേട്ടങ്ങളില്‍ അവരും പങ്കാളികളാണ്.
സാമൂഹിക മാധ്യമങ്ങളുടെ നല്ല വശങ്ങള്‍ പുരോഗതിക്കായി ഉപയോഗപ്പെടുത്താമെന്നതാണ് ഇത് തെളിയിക്കുന്നത്. മനുഷ്യനന്മക്കായി സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Advertisement

Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.