Latest News

പോപുലര്‍ ഫ്രണ്ട് നാട്ടൊരുമ തുടങ്ങി

കാസര്‍കോട് : [www.malabarflash.com] പോപുലര്‍ഫ്രണ്ട് ദേശവ്യാപകമായി നടത്തുന്ന നാട്ടൊരുമ പരിപാടിയുടെ ഭാഗമായി കാസര്‍കോട് ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള സമ്മേളനം ആലംപാടി ടിപ്പുസുല്‍ത്താന്‍ നഗറില്‍ തുടങ്ങി. സ്വാഗത സംഘം രക്ഷാധികാരി മുഹമ്മദ് ചൂരി പതാക ഉയര്‍ത്തി.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും രാജ്യത്തെ വിവിധ സംസ്‌കാരങ്ങളുമായി ബന്ധപ്പെട്ട പ്രദര്‍ശനവും സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ജലീല്‍ സഖാഫി കോഴിക്കോട്, സാക്കിര്‍ ഹുസയ്ന്‍ ദാരിമി കൊല്ലം എന്നിവര്‍ മതപ്രഭാഷണം നടത്തി. വ്യാഴാഴ്ച വിവിധ സെഷനുകളിലായി നാട്ടൊരു സന്ദേശം, സന്തുഷ്ടകുടുംബം, നമ്മുടെ സംസ്‌കാരം എന്നീ വിഷയങ്ങളില്‍ സി എ അബ്ദുല്‍ സവാദ്, അഡ്വ. മുഹമ്മദ്‌റഫീഖ് ചെര്‍ക്കള, എന്‍ യു അബ്ദുല്‍സലാം ക്ലാസെടുക്കും.

വൈകീട്ട് സാംസ്‌കാരിക സമ്മേളനവും നടക്കും. വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ച മുഹമ്മദ് മുബാറക് ഹാജി, ഡോ. ശങ്കര്‍രാജ്, എം മുഹമ്മദ് ബീരാന്‍, ദഫ് അബ്ദുല്ല ഹാജി എന്നിവരെ ആദരിക്കും. ആലംപാടിയിലെ വിവിധ ക്ലബ്ബുകള്‍ക്ക് സ്‌നേഹോപഹാരം നല്‍കും. സമാപനത്തിന് ശേഷം മാറാല നാടകം അരങ്ങേറും.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.