Latest News

പരിസ്ഥിതി ദിനത്തില്‍ ഡിവൈഎഫ്‌ഐ 15,000 വൃക്ഷത്തെകള്‍ വച്ചുപിടിപ്പിക്കും

കാസര്‍കോട്: [www.malabarflash.com] ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തില്‍ ഡിവൈഎഫ്‌ഐ നേതൃത്ത്വത്തില്‍ ജില്ലയില്‍ 15,000 വൃക്ഷത്തെകള്‍ വച്ചുപിടിപ്പിക്കാന്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി യോഗം തിരുമാനിച്ചു.

പ്രകൃതിയുടെയും ജീവന്റെയും നിലനില്‍പ്പുതന്നെ അപകടത്തിലാക്കുംവിധം വനനശീകരണവും പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിക്കുന്ന മറ്റ് പ്രകൃതിവിരുദ്ധപ്രവര്‍ത്തനങ്ങളും വെല്ലുവിളിയുയര്‍ത്തുന്ന കാലമാണിത്. ആഗോളതാപനം ഭാവിയിലെ ഏറ്റവും വലിയ പ്രതിസന്ധിയായി ചൂണ്ടികാണിക്കപ്പെടുന്നു.

വനനശീകരണം, മലിനീകരണം, കീടനാശിനികളുടെ അമിതമായ ഉപയോഗം എന്നിവയെല്ലാം മനുഷ്യജീവിതത്തിനുമേല്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. വ്യാപകമായ ബോധവല്‍ക്കരണവും മറ്റ് പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളും സവിശേഷ പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ടത് വര്‍ത്തമാനകാലത്തെ സുപ്രധാനമായ രാഷ്ട്രീയ ഉത്തരവാദിത്വം കൂടിയാണ്.

ജൂണ്‍ 1 മുതല്‍ 7 വരെ പരിസ്ഥിതി സംരക്ഷണ വാരമായി ഡിവൈഎഫ്‌ഐ ആചരിക്കുകയാണ്. ജില്ലാ സോഷ്യല്‍ ഫോറസ്റ്റ് ഓഫീസിന്റെ സഹകരണത്തോടു കൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത് . ഒരു യൂണിറ്റില്‍ 10 വീത് വൃക്ഷത്തെകള്‍ വെച്ചു പിടിപ്പിക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ വൃക്ഷത്തെ വിതരണത്തിന്റെ മേഖലാ-ബ്ലോക്ക് തല ഉല്‍ഘാടനങ്ങള്‍ സംഘടിപ്പിക്കും. മേഖല കേന്ദ്രങ്ങളില്‍ വൃക്ഷത്തെ ജാഥകള്‍ സംഘടിപ്പിക്കും.

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മുഴുവനാളുകളും അണിചേരണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു. ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ:കെ രാജ്‌മോഹന്‍ അദ്ധ്യക്ഷനായി. സെക്രട്ടറി കെ മണികണ്ഠന്‍, വി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.