കാസര്‍കോട്: [www.malabarflash.com] സദാചാരബോധവും ധാര്‍മ്മിക മൂല്യവും ഉയര്‍ത്തിപ്പിടിക്കുന്ന സമൂഹം വളര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
സമൂഹത്തിന് നേരിന്റെ ദിശ കാണിച്ചുകൊടുക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് ശക്തിപകരാന്‍ വിദ്യാര്‍ഥി സമൂഹം തയ്യാറാവണം. അണിചേരുക നീതി കാക്കാന്‍ എന്ന പ്രമേയത്തില്‍ ജൂണ്‍ 14 മുതല്‍ ജൂലൈ 13 വരെ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് അംഗത്വ പ്രചാരണം വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും തയ്യാറാവണമെന്ന് യോഗം അഭ്യര്‍ഥിച്ചു.
ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാഷിം ദാരിമി ദേലംപാടി, അബൂബക്കര്‍ അസ്്ഹരി പാത്തൂര്‍, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഖലീല്‍ ഹസനി ചൂരി, മുഹമ്മദ് ഫൈസി കജാ, ശറഫുദ്ദീന്‍ കുണിയ, മൊയ്തീന്‍കുഞ്ഞി ചെര്‍ക്കള, ലത്തീഫ് കൊല്ലമ്പാടി, സിദ്ധീഖ് ബെളിഞ്ചം തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment