ന്യൂയോര്‍ക്ക്: [www.malabarflash.com] സ്ത്രീകളില്‍ ക്യാന്‍സര്‍ പടര്‍ത്തുന്ന ഉപകരണം വിറ്റ സംഭവത്തില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെതിരെ എഫ്ബിഐ അന്വേഷണം. കഴിഞ്ഞ വര്‍ഷം വിപണിയില്‍ നിന്ന് പിന്‍വലിച്ച ലാപ്രോസ്‌കോപിക് പവര്‍ മോര്‍സിലേറ്റര്‍ എന്ന ഉപകരണം കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയിലാണ് ലാപ്രോസ്‌കോപിക് പവര്‍ മോര്‍സിലേറ്റര്‍ ഉപയോഗിച്ചിരുന്നത്. ഗര്‍ഭാശയ ക്യാന്‍സറുള്ള സ്ത്രീയില്‍ മോര്‍സിലേറ്റര്‍ ഉപയോഗിക്കുമ്പോള്‍, ക്യാന്‍സര്‍ കോശങ്ങള്‍ അടിവയറിലേക്കും ഇടുപ്പിലേക്കും പടരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. 2014 ഏപ്രില്‍ മാസത്തിലാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.
നവംബറില്‍ ഉപകരണം വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്ന നിര്‍ദ്ദേശവും എഫ്ഡിഎ പുറപ്പെടുവിച്ചു. ഉപകരണത്തിന്റെ അപകടസാധ്യത കണക്കിലെടുത്ത് അത് ഉപയോഗിക്കരുതെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ സഹോദരസ്ഥാപനവും ഉപകരണത്തിന്റെ നിര്‍മാതാക്കാളുമായ എത്തികോണ്‍, ഡോക്ടര്‍മാരോട് അറിയിച്ചിരുന്നു. വൈകാതെ ഉപകരണം വിപണിയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.
അതേസമയം, മോര്‍സിലേറ്ററിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് എഫ്ബിഐ തങ്ങളുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വക്താവ് അറിയിച്ചു. ക്യാന്‍സര്‍ ബാധിച്ച ചുരുക്കം ചില സ്ത്രീകളെ മാത്രമേ എഫ്ബിഐ ചോദ്യം ചെയ്തിട്ടുള്ളു. 2013ല്‍ മോര്‍സിലേറ്റര്‍ ഉപയോഗിച്ച ആമി റീഡ് എന്ന ഡോക്ടറാണ് ആദ്യമായി ക്യാന്‍സര്‍ സാധ്യത മനസിലാക്കിയത്. അവരുടെ അടിവയറിലേക്ക് ക്യാന്‍സര്‍ വ്യാപിക്കാന്‍ കാരണം മോര്‍സിലേറ്റര്‍ ഉപകരണമായിരുന്നെന്നും അവര്‍ പറഞ്ഞിരുന്നു.

No comments:
Post a Comment