തിരുവനന്തപുരം:[www.malabarflash.com] ടി സിദ്ദിഖിനെതിരായ പരാതികള്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അന്വേഷിക്കും. അന്വേഷണത്തിനായി കെപിസിസി മൂന്നംഗ സമിതിയെ നിയോഗിച്ചു. കെപിസിസി വൈസ്പ്രസിഡന്റ് ഭാരതിപുരം ശശി അധ്യക്ഷനായ മൂന്നംഗ സമിതിയാണ് സിദ്ദിഖിനെതിരായ പരാതികള്‍ അന്വേഷിക്കുക.
ശശിക്ക് പുറമേ, സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, ജനറല്‍ സെക്രട്ടറി ബാബു പ്രസാദ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. സിദ്ദിഖ് ഉന്നയിച്ച ആരോപണങ്ങളും സമിതി അന്വേഷിക്കും.
മുന്‍ഭാര്യ നസീമ ഗാര്‍ഹിക പീഡന പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് സിദ്ദിഖ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചിരുന്നു. വയനാട് എം.പി, എം.ഐ ഷാനവാസാണ് പരാതിക്കു പിന്നിലെന്ന് സിദ്ദിഖ് ആരോപിച്ചിരുന്നു. സിദ്ദിഖിന്റെ ഈ ആരോപണവും സമിതി പരിശോധിക്കും.

No comments:
Post a Comment