Latest News

ഭാര്യയുടെ സ്വര്‍ണം വില്‍ക്കുന്നത് വിവാഹമോചനത്തിനുള്ള കാരണം: കോടതി

മുംബൈ: [www.malabarflash.com] ഭാര്യയുടെ സ്വര്‍ണം ആഡംബര ജീവിതത്തിനായി വിറ്റിട്ടുണ്ടെങ്കില്‍ അതു വിവാഹ മോചനത്തിന് കാരണമാകാമെന്നു കോടതി. മുംബൈയിലെ ഒരു കോടതിയാണ് 43 വയസുകാരിക്ക് വിവാഹമോചനം അനുവദിച്ച് വിധി പുറപ്പെടുവിച്ചത്. ഇത്തരത്തിലെ പെരുമാറ്റം ഭാര്യയോടുള്ള ക്രൂരതയായി പരിഗണിക്കാമെന്നും കോടതി നിരീക്ഷിച്ചു.

പതിനാറു വര്‍ഷത്തെ വിവാഹബന്ധത്തിനാണ് ഇതോടെ അവസാനമായത്. 1999 മേയ് പതിനൊന്നിനായിരുന്നു വിവാഹം. ആഡംബര ജീവിത്തോടായിരുന്നു ഭര്‍ത്താവിന് പ്രിയം. പലപ്പോഴും മദ്യപിച്ചു ലക്കുകെട്ടാണ് ഭര്‍ത്താവ് വീട്ടിലെത്താറുള്ളതെന്നും പലപ്പോഴും വഴിയില്‍ ഭര്‍ത്താവു വീണു കിടക്കാറുള്ളതായി അയല്‍വാസികള്‍ പറഞ്ഞിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

പ്രസവത്തിനായി താന്‍ വീട്ടില്‍ പോയ സമയത്തു വീടിന്റെ ഒരു ഭാഗം തന്റെ അറിവില്ലാതെ വാടകയ്ക്കു നല്‍കി. തിരിച്ചുവന്നപ്പോഴാണ് ഇക്കാര്യം അറിയുന്നത്. ഇതോടെ തനിക്കാ വീട്ടില്‍ താമസിക്കാന്‍കഴിയാതെയായി. പിന്നീട് ആഡംബര ജീവിതത്തിന് പണമില്ലാതെ വന്നപ്പോള്‍ തന്റെ സ്വര്‍ണം വില്‍ക്കുകയായിരുന്നു. പരാതി പരിഗണിച്ച കോടതി മറുപടി നല്‍കാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. തുടര്‍ന്നു വിവാഹമോചനം അനുവദിക്കുകയായിരുന്നു.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.