Latest News

അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ ആദ്യ വനിതാ വിദ്യാര്‍ത്ഥി നേതാവ് മരിച്ച നിലയില്‍

അലിഗഡ്: [www.malabarflash.com] അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ ആദ്യ വനിതാ വിദ്യാര്‍ത്ഥി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അസ്മ ജവേദി(28)നെയാണ് ബുധാനാഴ്ച്ച ഫ്‌ളാററ്‌ മുറിയില്‍  മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചുദിവസമെങ്കിലും പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു.

അസ്മയുടെ ഫ്‌ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം പൂര്‍ണമായും അഴുകിയനിലയിലായിരുന്നു. 

സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫ്‌ളാറ്റിന്റെ വാതില്‍ പുറത്ത് നിന്ന് പൂട്ടിയനിലയിലായിരുന്നുവെന്നും പോലീസിന്റെ സഹായത്തോടെ വാതില്‍ പൊളിച്ചാണ് അകത്ത് കടന്നതെന്ന് അസ്മയുടെ സഹോദരന്‍ സല്‍മാന്‍ പറഞ്ഞു. മുറിയില്‍ നിന്ന് 35,000 രൂപയും ടാബ്‌ലെറ്റും മോഷണം പോയതായും സല്‍മാന്‍ പറഞ്ഞു.

2011ലാണ് അസ്മ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഭര്‍ത്താവ് വിദേശത്തായതിനാല്‍ അസ്മ തനിച്ചാണ് താമസിച്ചിരുന്നത്.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.