തിരുവനന്തപുരം: [www.malabarflash.com]കേരളത്തിലെ മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള മുന്‍ കേന്ദ്ര മന്ത്രി അര്‍ജുന്‍സിംങ്ങ് സ്മാരക അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് പെരിയ അംബേദ്കര്‍ മെമ്മോറിയല്‍ എജുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി ഏറ്റുവാങ്ങി.
സംസ്ഥാന ന്യൂനപക്ഷ വിദ്യാഭ്യാസസമിതി തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായി. പിന്നോക്ക വിഭാഗത്തെ പുരോഗതിയിലെത്തിക്കുന്നതില്‍ ന്യൂന പക്ഷ വിദ്യാഭ്യാസ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വലിയ പങ്ക് വഹിച്ചുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം വിദ്യാഭ്യാസ മേഖലയിലും നിസ്തുല സേവനം നടത്തുന്ന മെട്രോ മുഹമ്മദ് ഹാജിയെ മുഖ്യ മന്ത്രി അഭിനന്ദിച്ചു.
ന്യൂനപക്ഷ നവോത്ഥാനം, വിദ്യാഭ്യാസം, സംസ്‌ക്കാരം തുടങ്ങിയവ സംരക്ഷിക്കാനും തുല്യ നീതി ഉറപ്പുവരുത്താനും യു ഡി എഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ വ്യവസായ- ഐ ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉറപ്പുനല്‍കി.
പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ സഫര്‍ ആഗ, പാണക്കാട് സയ്യദ് ബഷീറലി ശിഹാബ് തങ്ങള്‍, കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍, എന്‍ ഷംസുദ്ദീന്‍ എം എല്‍ എ, സംസ്ഥാന ന്യൂനപക്ഷകമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി, പി എസ് സി അംഗം പി ടി ഇസ്മായില്‍ ജമാഅത്ത് ഇസ്‌ലാമി സംസ്ഥാന അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, തുടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഭീമാപ്പള്ളി റഷീദ്, മുസ്തഫ മുണ്ട്പാറ എന്നിവര്‍ സംസാരിച്ചു. അവാര്‍ഡ് ജേതാവ് മെട്രോ മുഹമ്മദ് ഹാജി മറുപടി പ്രസംഗം നടത്തി. എ കെ മുസ്തഫ സ്വാഗതവും അഡ്വ. സുല്‍ഫിക്കര്‍ സലാം നന്ദിയും പറഞ്ഞു.

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam New
No comments:
Post a Comment